അയ്യന്തോൾ മേഖലയിൽ സ്ഥിതി ചെയ്യുന്ന പഴയകാല കെട്ടിടമായ അപ്സര ലോഡ്ജ് പൊളിച്ചുമാറ്റുന്ന നടപടി അനിശ്ചിതത്വത്തിൽ. കഴിഞ്ഞ മഴക്കാലത്ത് കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നുവീണതിനെത്തുടർന്ന് സുരക്ഷാ ഭീഷണിയുയർത്തിയ സാഹചര്യത്തിലാണ് കോർപറേഷൻ അധികൃതർ കെട്ടിടം പൊളിക്കാൻ കർശന നിർദേശം നൽകിയത്.
ജൂലൈ 25-നാണ് ഏകദേശം എഴുപത്തിയഞ്ച് വർഷം പഴക്കമുള്ള ഈ കെട്ടിടത്തിന്റെ ഒരു വശം ഇടിഞ്ഞുതാഴ്ന്നത്. കലക്ടറേറ്റിന് എതിർവശത്തുള്ള ജുമാ മസ്ജിദ് ലെയ്നിലാണ് ഈ കെട്ടിടം സ്ഥിതി ചെയ്യുന്നത്.
സമീപത്ത് പ്രവർത്തിക്കുന്ന വീടുകൾക്കും ഓൾ കേരള ടെയ്ലേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ഓഫിസിനും കെട്ടിടത്തിന്റെ ദ്രവിച്ച അവസ്ഥ വലിയ ഭീഷണിയാണ് ഉയർത്തുന്നത്. ഇത് സംബന്ധിച്ച് പ്രദേശവാസിയായ കലീം കലക്ടർക്കും കോർപറേഷൻ സെക്രട്ടറിക്കും മുൻകൂട്ടി പരാതി നൽകിയിരുന്നു.
തുടർന്ന് ഡപ്യൂട്ടി കലക്ടറുടെ നിർദേശപ്രകാരം പത്ത് ദിവസത്തിനുള്ളിൽ ഒഴിഞ്ഞുപോകാമെന്ന് കോർപറേഷൻ സെക്രട്ടറി ഉത്തരവിട്ടിരുന്നു. മറ്റ് വാടകക്കാരായ അഭിഭാഷകർ കോടതിയെ സമീപിച്ചെങ്കിലും പിന്നീട് ഏഴുപേർ ഒത്തുതീർപ്പിലൂടെ മുറി ഒഴിഞ്ഞുപോയി.
എന്നാൽ, നിലവിൽ ഒരാൾ മാത്രം ഒഴിഞ്ഞുപോകാതെ തുടരുന്നത് ഉടമയ്ക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. കഴിഞ്ഞമാസം 11-ന് കോർപറേഷൻ എൻജിനീയറിങ് വിഭാഗം കെട്ടിട
ഉടമകളിലൊരാളായ പാവോസ് കെ.ഡേവിസിന് 15 ദിവസത്തിനുള്ളിൽ കെട്ടിടം പൊളിച്ചുനീക്കാൻ നോട്ടിസ് നൽകിയിരുന്നു. തുടർന്ന് 25-ന് വീണ്ടും കടുപ്പിച്ച രീതിയിൽ നിർദേശം നൽകി.
ഇതനുസരിച്ച് ഉടമ കെട്ടിടത്തിന്റെ മേൽക്കൂര പൊളിക്കാൻ തുടങ്ങിയെങ്കിലും, അവശേഷിക്കുന്ന മുറിയിലെ വാടകക്കാരനായ അഡ്വ. എ.കെ.
ബാബുരാജ് തടസ്സവാദം ഉന്നയിക്കുകയായിരുന്നു. ഓടു മാറ്റുന്നതിനിടെ ഓഫിസ് മുറിക്കേറ്റ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് തൃശൂർ മുൻസിഫ് കോടതിയിൽ ഹർജി നൽകിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
അന്തിമ വിധി വരുംവരെ കെട്ടിടത്തിന്റെ നിലവിലെ അവസ്ഥയിൽ മാറ്റം വരുത്തരുതെന്നും, പൊളിക്കൽ നടപടികളുമായി മുന്നോട്ടുപോകരുതെന്നും കോടതി താൽക്കാലിക ഉത്തരവ് നൽകിയിട്ടുണ്ടെന്ന് അഡ്വ. എ.കെ.
ബാബുരാജ് കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

