തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര മുള്ളറവിള കല്ലുപാലം ശ്രീകണ്ഠ ശാസ്താ ക്ഷേത്രത്തിൽ മോഷണം. കഴിഞ്ഞ ദിവസം പുലർച്ചെയാണ് സംഭവം നടന്നത്.
വൈകുന്നേരം പൂജാരി ക്ഷേത്രത്തിലെത്തിയപ്പോഴാണ് കാണിക്കവഞ്ചി തകർത്ത നിലയിൽ കണ്ടെത്തിയത്. സംഭവസ്ഥലത്തെ സിസിടിവി പരിശോധനയിൽ മോഷ്ടാവ് ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശിക്കുന്നതും, പൂട്ട് തകർത്ത് കാണിക്കവഞ്ചിയിലെ പണവുമായി കടന്നുകളയുന്നതും വ്യക്തമായിട്ടുണ്ട്.
ഇന്നലെ പുലർച്ചെ നാലുമണിയോടെ എത്തിയ മോഷ്ടാവ് ക്യാമറകൾ ശ്രദ്ധിക്കാതെയാണ് ക്ഷേത്രവളപ്പിലേക്ക് കടന്നത്. അതിനാൽ മോഷ്ടാവിന്റെ മുഖം ദൃശ്യങ്ങളിൽ വ്യക്തമായി പതിഞ്ഞിട്ടുണ്ട്.
മോഷണം പോയ തുകയുടെ കൃത്യമായ കണക്ക് ഇതുവരെ ലഭ്യമായിട്ടില്ല. സംഭവത്തിൽ ക്ഷേത്ര ഭാരവാഹികൾ നെയ്യാറ്റിൻകര പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ പോലീസിന് കൈമാറി. നിലവിൽ നെയ്യാറ്റിൻകര-പാറശാല മേഖലകളിൽ മോഷണശ്രമങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

