വട്ടിയൂർക്കാവ് വാഴോട്ടുകോണം കൗൺസിലർ ആർ സുഗതന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് ഉണ്ടായ സംഭവവികാസങ്ങളിൽ പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി കെ മുരളീധരൻ എംഎൽഎ രംഗത്തെത്തി. പ്രദേശത്ത് പൊലീസ് വെടിയുതിർത്ത നടപടി അനാവശ്യമായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
“വട്ടിയൂർക്കാവിൽ വെടിയൊച്ചയുടെ ആവശ്യമില്ലായിരുന്നു. പൊലീസ് ടെൻഷനുണ്ടാക്കേണ്ടതില്ല.
പൊലീസ് വെടിയൊച്ചകൾ ഒഴിവാക്കാൻ സമയമായെന്നും” കെ മുരളീധരൻ അഭിപ്രായപ്പെട്ടു. കാപ്പ ചുമത്തി ജില്ലാ കളക്ടർ കരുതൽ തടങ്കലിൽ പാർപ്പിക്കാൻ ഉത്തരവിട്ട
വ്യക്തിയാണ് ആർ സുഗതൻ. ഇദ്ദേഹം ഒളിവിൽ കഴിയുകയാണെന്ന വിവരത്തെത്തുടർന്ന്, ഇന്നലെ രാത്രി പൊലീസ് സംഘം സുഗതന്റെ വസതിയിൽ പരിശോധനയ്ക്കായി എത്തിയിരുന്നു.
ഇതിനിടെ ബിജെപി പ്രവർത്തകർ പൊലീസിനെ തടയുകയും വളയുകയും ചെയ്തു. തുടർന്ന് സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി എസ്എച്ച്ഒ ആകാശത്തേക്ക് വെടിയുതിർക്കുകയായിരുന്നു.
ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും ഉദ്യോഗസ്ഥരെ ആക്രമിച്ചതിനും ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് നടപടികൾ സ്വീകരിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

