രാജ്യത്തെ വിവിധ പരീക്ഷകളിലെ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെതിരെ കടുത്ത വിമർശനവുമായി കോൺഗ്രസ് നേതൃത്വം രംഗത്തെത്തി. കഴിഞ്ഞ 12 വർഷത്തിനിടെ ചോദ്യപേപ്പർ ചോർച്ചയും പരീക്ഷാ തട്ടിപ്പുകളും ഒരു സംഘടിത കുറ്റകൃത്യമായി കേന്ദ്ര സർക്കാർ മാറ്റിയെന്ന് പാർട്ടി ആരോപിച്ചു.
ബിജെപി ഭരണത്തിൻ കീഴിൽ രാജ്യത്തെ യുവാക്കളുടെ ഭാവി ലേലത്തിന് വെക്കുകയാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. നിലവിലെ സർക്കാർ അധികാരത്തിൽ തുടരുന്നിടത്തോളം കാലം ചോദ്യപേപ്പർ മാഫിയകൾക്ക് തഴച്ചുവളരാനുള്ള സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് പാർട്ടി ചൂണ്ടിക്കാട്ടി.
പരീക്ഷകളിലുണ്ടാകുന്ന ക്രമക്കേടുകൾ കാരണം രാജ്യത്തെ യുവാക്കളും Gen Z വിഭാഗവും വലിയ തോതിലുള്ള നിരാശയിലാണ്. ഈ വിഷയത്തിൽ തെരുവ് മുതൽ പാർലമെന്റ് വരെ ശക്തമായ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചു.
ഇന്ത്യൻ യുവാക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി തുടർന്നും ശക്തമായ നിലപാടുമായി മുന്നോട്ട് പോകുമെന്നും പാർട്ടി വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

