കാഞ്ഞിരപ്പള്ളി സെന്റ് ജോസഫ് കണ്ണാശുപത്രിക്ക് സമീപം കെഎഫ്സി പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ മുകൾ നിലയിൽ തീപിടുത്തം ഉണ്ടായതായി റിപ്പോർട്ട്. ബുധൻ പുലർച്ചെ 2.30-ഓടെയാണ് സംഭവം.
കെട്ടിടത്തിന്റെ ഏറ്റവും മുകളിലത്തെ നിലയിൽ ആരംഭിച്ച തീ അതിവേഗം പടരുകയായിരുന്നു. പേപ്പർ കവറുകളും മറ്റ് വസ്തുക്കളും സൂക്ഷിച്ചിരുന്ന ഭാഗത്താണ് തീപിടുത്തം പൂർണ്ണമായും ബാധിച്ചത്.
അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. വിവരം ലഭിച്ചയുടൻ ജീവനക്കാർ പോലീസിനെ അറിയിക്കുകയും തുടർന്ന് അഗ്നിശമന സേനാ സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയുമായിരുന്നു.
അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ പി.എ.നൗഫലിന്റെ നേതൃത്വത്തിലുള്ള സംഘം ഒന്നര മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്.
തീപിടുത്തത്തിൽ കെട്ടിടത്തിന്റെ ടൈലുകളും ചില്ലുകളും പൂർണ്ണമായും തകർന്നു. സീലിംഗിനും സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
ഈ നിലയിൽ സൂക്ഷിച്ചിരുന്ന വസ്തുക്കൾ പൂർണ്ണമായും കത്തിനശിച്ചു. എന്നാൽ തീ താഴത്തെ നിലകളിലേക്ക് വ്യാപിക്കാതിരുന്നതിനാൽ വൻ നാശനഷ്ടങ്ങൾ ഒഴിവായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

