സോഷ്യൽ മീഡിയയിൽ ഇപ്പോൾ വലിയ ചർച്ചയായിക്കൊണ്ടിരിക്കുന്നത് ഒരു ബീഡി കവറിന്റെ ചിത്രമാണ്. ‘ബാബു ബംഗാളി ബീഡി’ എന്ന പേരിൽ വിപണിയിലുള്ള ബീഡി പാക്കറ്റിൽ പതിപ്പിച്ചിരിക്കുന്ന ചിത്രം പ്രമുഖ മലയാളം നടൻ സിദ്ദിഖിന്റേതാണ്.
ഈ ചിത്രം ശ്രദ്ധയിൽപ്പെട്ടതോടെ മലയാളികൾ അമ്പരപ്പിലും കൗതുകത്തിലുമാണ്. പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയിലെ ചചന്ദയിൽ പ്രവർത്തിക്കുന്ന നസീബ് ബീഡി ഫാക്ടറിയാണ് ഈ ഉൽപ്പന്നം വിപണിയിലിറക്കുന്നത്.
വെള്ളയും നീലയും നിറത്തിലുള്ള കവറിൽ പതിച്ചിരിക്കുന്ന ഈ ചിത്രം കമ്പനി ഉടമയായ ‘ബാബു’വിന്റേതാണെന്നാണ് ബംഗാളിലെ ഉപഭോക്താക്കൾക്കിടയിലുള്ള വിശ്വാസം. എന്നാൽ, ഈ രൂപസാദൃശ്യം നടൻ സിദ്ദിഖിന്റേതാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് സംഭവം വലിയ വാർത്തയായത്.
തന്റെ ചിത്രം അനുവാദമില്ലാതെ ഇത്തരത്തിൽ ഒരു ഉൽപ്പന്നത്തിന്റെ മാർക്കറ്റിംഗിനായി ഉപയോഗിച്ചതിനെക്കുറിച്ച് നടൻ സിദ്ദിഖ് അറിവില്ലെന്നാണ് പ്രാഥമിക നിഗമനം. പ്രശസ്തരായ വ്യക്തികളുടെ ചിത്രങ്ങൾ അവരുടെ സമ്മതമില്ലാതെ ചെറിയ ബ്രാൻഡുകൾ വ്യാപാര ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് രാജ്യത്ത് പലപ്പോഴും വിവാദങ്ങൾക്കും നിയമനടപടികൾക്കും വഴിവെക്കാറുണ്ട്.
സമാനമായ രീതിയിൽ ഈ വിഷയത്തിലും നിയമപരമായ ഇടപെടലുകൾ ഉണ്ടാകുമോ എന്നാണ് സോഷ്യൽ മീഡിയ ഉറ്റുനോക്കുന്നത്. ഈ വിചിത്രമായ മാർക്കറ്റിങ് തന്ത്രം ഇതിനകം തന്നെ സൈബർ ഇടങ്ങളിൽ വലിയ പരിഹാസങ്ങൾക്കും ചർച്ചകൾക്കും വഴിവെച്ചിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

