മാളയിൽ വെച്ച് മാതാപിതാക്കളെ നഷ്ടപ്പെട്ട് ഒറ്റപ്പെട്ട അഞ്ചു വയസ്സുകാരിക്ക് പൊലീസിന്റെ സമയോചിതമായ ഇടപെടലിലൂടെ രക്ഷകരായി.
ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം നടന്നത്. മാളയിലെ സ്വകാര്യ ബസ് സ്റ്റാൻഡിൽ പരിഭ്രമിച്ച് കരയുന്ന നിലയിൽ പെൺകുട്ടിയെ ശ്രദ്ധയിൽപ്പെട്ട
നാട്ടുകാർ ഉടൻ തന്നെ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. വിവരം ലഭിച്ചയുടൻ ജിഎസ്ഐ കെ.ആർ.സുധാകരൻ, സിപിഒമാരായ എയ്ഞ്ചൽ, ഹരികൃഷ്ണൻ, ഹോം ഗാർഡ് മനോജ് എന്നിവരടങ്ങുന്ന പൊലീസ് സംഘം സംഭവസ്ഥലത്തെത്തി കുട്ടിയെ ആശ്വസിപ്പിച്ചു.
കുട്ടിയെ കണ്ടെത്തിയ വിവരം മാളയിൽ നിന്ന് സർവീസ് നടത്തിയ എല്ലാ ബസുകളിലും അറിയിക്കാൻ അധികൃതർ നടപടി സ്വീകരിച്ചു. അന്വേഷണത്തിനിടെ തൃശൂരിലേക്ക് പോകുകയായിരുന്ന ‘മരിയ’ എന്ന സ്വകാര്യ ബസിൽ കുട്ടിയുടെ മാതാപിതാക്കൾ ഉണ്ടെന്ന് വ്യക്തമായി.
ഉടൻ തന്നെ പൊലീസ് ബസുടമ ബാസ്റ്റിൻ ജോർജിനെ ഫോണിൽ ബന്ധപ്പെടുകയും വെളയനാട് സെന്ററിൽ ബസ് നിർത്തിയിടാൻ നിർദ്ദേശം നൽകുകയും ചെയ്തു. അപ്പോഴാണ് തങ്ങളോടൊപ്പം കുട്ടിയില്ലെന്ന വിവരം മാതാപിതാക്കൾ അറിയുന്നത്.
തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് സംഘം കുട്ടിയെ മാതാപിതാക്കൾക്ക് സുരക്ഷിതമായി കൈമാറി. ജോലി സംബന്ധമായ ആവശ്യത്തിനായി തൃശൂരിലേക്ക് യാത്ര തിരിച്ചതായിരുന്നു ഇവർ.
സഹോദരങ്ങളോടൊപ്പം കുട്ടി ബസിലുണ്ടാകുമെന്ന് മാതാപിതാക്കളും, മാതാപിതാക്കളോടൊപ്പം കുട്ടി ഉണ്ടാകുമെന്ന ധാരണയിൽ സഹോദരങ്ങളും ഇരുന്നതാണ് ആശയക്കുഴപ്പത്തിന് കാരണമായത്. മകളെ സുരക്ഷിതമായി തിരിച്ചേൽപ്പിച്ച പൊലീസുദ്യോഗസ്ഥർക്ക് നന്ദി അറിയിച്ച ശേഷമാണ് ഇവർ യാത്ര തുടർന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

