മലയാള സിനിമയുടെ പ്രിയതാരം ജയറാം തന്റെ മകൻ കാളിദാസ് ജയറാമിന്റെ ബാല്യകാലത്തെ മനോഹരമായ ഒരു ഓർമ്മ പങ്കുവെക്കുന്നു. ‘കൊച്ചുകൊച്ചു സന്തോഷങ്ങൾ’ എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തേക്ക് കടന്നുവന്ന കാളിദാസ്, ‘എന്റെ വീട് അപ്പൂന്റെയും’ എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്കാരവും സ്വന്തമാക്കിയിരുന്നു.
തന്റെ പുതിയ ചിത്രമായ ‘പരിമള ആന്റ് കോ’യുടെ പ്രൊമോഷൻ പരിപാടിക്കിടെയാണ് ജയറാം ഈ കൗതുകകരമായ അനുഭവം വിവരിച്ചത്. ദേശീയ അവാർഡ് ദാന ചടങ്ങ്
അവാർഡ് ദാന ചടങ്ങിലേക്ക് പോകും മുൻപ് സ്റ്റേജിൽ എങ്ങനെ പെരുമാറണം, പുരസ്കാരം എങ്ങനെ സ്വീകരിക്കണം എന്നതിനെക്കുറിച്ച് കാളിദാസിന് കൃത്യമായ പരിശീലനം നൽകിയിരുന്നു.
എന്നാൽ ചടങ്ങിന്റെ അന്ന് ആരും അറിയാതെ ഒരു കുസൃതി ഒളിപ്പിച്ചുവെച്ചാണ് കാളിദാസ് വേദിയിലെത്തിയത്. കോട്ടിനുള്ളിൽ ഒരു ചെറിയ ഓട്ടോഗ്രാഫ് ബുക്കും പേനയും അവൻ കരുതിയിരുന്നു.
അപ്രതീക്ഷിത നിമിഷം
രാഷ്ട്രപതിയുടെ കയ്യിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം കാളിദാസ് കാണികൾക്കും അധികൃതർക്കും അവിശ്വസനീയമായ ഒരു പ്രവർത്തിയാണ് ചെയ്തത്. വേദിയിൽ സുരക്ഷയ്ക്കായി നിന്നിരുന്ന സുരക്ഷാ ഉദ്യോഗസ്ഥനോട് അവാർഡ് സർട്ടിഫിക്കറ്റ് ഒന്ന് പിടിച്ചുതരാൻ ആവശ്യപ്പെട്ട
ശേഷം, കോട്ടിന്റെ ബട്ടണുകൾ തുറന്ന് താൻ കരുതിയ ഓട്ടോഗ്രാഫ് ബുക്ക് പുറത്തെടുത്തു. ഇതുകണ്ട് വിസ്മയത്തോടെ നോക്കിനിന്ന ഡോ.
എ.പി.ജെ. അബ്ദുൾ കലാമിനോട് അവൻ ഇങ്ങനെ പറഞ്ഞു: “സർ വൺ സെക്കൻഡ്, വൺ സെക്കന്റ് ഒരു ഓട്ടോഗ്രാഫ്.” ഈ കുസൃതി കണ്ടപ്പോൾ അബ്ദുൾ കലാം ചിരിക്കാൻ തുടങ്ങിയെന്നും ജയറാം ഓർക്കുന്നു.
തുടർന്ന് ഏകദേശം മൂന്ന് മിനിറ്റോളം ഇരുവരും സംസാരിച്ചു. ഭാവിയിലെ ലക്ഷ്യം
ആ കൂടിക്കാഴ്ചയെക്കുറിച്ച് ജയറാം പറയുന്നത് ഇങ്ങനെയാണ്: “‘നിനക്ക് ഭാവിയിൽ ആരാകണം?’ എന്ന് കലാം സർ ചോദിച്ചപ്പോൾ, അവൻ ചുമ്മാ അങ്ങ് തട്ടിവിട്ടു.
എനിക്ക് അസ്ട്രോണമി പഠിക്കണം, സ്പേസിൽ പോകണം എന്ന്. ശരിക്കും അതവന്റെ വലിയ ആഗ്രഹമൊന്നുമല്ലായിരുന്നു, അന്ന് അവിടെവെച്ച് ചുമ്മാ പറഞ്ഞതാണ്.
എങ്കിലും കലാം സാർ ഒപ്പിട്ടു നൽകിയ ആ ഓട്ടോഗ്രാഫ് ഇപ്പോഴും ഞങ്ങളുടെ വീട്ടിലുണ്ട്. അതൊരു വലിയ അച്ചീവ്മെന്റ് തന്നെയാണ്.”
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

