തിരുവനന്തപുരത്ത് നടന്ന സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ നിന്ന് മന്ത്രി വി ശിവൻകുട്ടി വിട്ടുനിൽക്കുന്നു. രാവിലെ 9:30-ന് ആരംഭിച്ച യോഗത്തിൽ അദ്ദേഹം പങ്കെടുത്തില്ല.
വി ജോയിയെ ജില്ലാ സെക്രട്ടറിയായി തുടരാൻ അനുവദിക്കുന്നതിലുള്ള അതൃപ്തിയാണ് ഈ വിട്ടുനിൽക്കലിന് കാരണമെന്നാണ് സൂചനകൾ. നിലവിൽ പാർട്ടിയുടെ സംസ്ഥാന സമിതി അംഗമാണ് വി ശിവൻകുട്ടി.
തിരഞ്ഞെടുപ്പ് ഫല അവലോകന റിപ്പോർട്ടിലെ ചർച്ചകളും പുതിയ ജില്ലാ സെക്രട്ടറിയെ തിരഞ്ഞെടുക്കുന്ന നടപടികളുമാണ് യോഗത്തിലെ പ്രധാന അജണ്ടകൾ. ഈ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി ചേർന്ന നിർണ്ണായകമായ യോഗത്തിൽ നിന്നാണ് അദ്ദേഹം വിട്ടുനിൽക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

