പത്തനംതിട്ട ജില്ലയിലെ വിദ്യാലയങ്ങളിൽ ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പ് വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. അവശ്യസാധനങ്ങളുടെയും പാചകവാതകത്തിന്റെയും വില കുതിച്ചുയരുമ്പോഴും കേന്ദ്രസർക്കാർ അനുവദിക്കുന്ന തുകയിൽ മാറ്റമില്ലാത്തതാണ് പ്രധാന വെല്ലുവിളി.
എൽപി വിഭാഗത്തിൽ ഒരു കുട്ടിക്ക് 6.78 രൂപയും, യുപി വിഭാഗത്തിൽ 10.17 രൂപയുമാണ് നിലവിൽ കേന്ദ്രവിഹിതമായി ലഭിക്കുന്നത്. ഈ തുച്ഛമായ തുകയിലാണ് പച്ചക്കറികൾ മുതൽ പാചകവാതകം വരെയുള്ള ചെലവുകൾ ഉൾപ്പെടുത്തേണ്ടത്.
സർക്കാർ മെനുവും സാമ്പത്തിക പ്രതിസന്ധിയും
കഴിഞ്ഞ വർഷം മുതൽ സംസ്ഥാന സർക്കാർ ഉച്ചഭക്ഷണ മെനു പുതുക്കി നിശ്ചയിച്ചിരുന്നു. എഗ് ഫ്രൈഡ് റൈസ്, മുട്ട
റോസ്റ്റ് എന്നിവ ഉൾപ്പെടെയുള്ള വിഭവങ്ങൾ നിർബന്ധമാക്കിയതോടെ ചെലവുകൾ ഗണ്യമായി വർധിച്ചു. ഈ മെനു കർശനമായി പാലിക്കാൻ ശ്രമിക്കുമ്പോൾ നിശ്ചയിക്കപ്പെട്ട
തുക ഒട്ടും തികയാത്ത അവസ്ഥയാണെന്ന് അധ്യാപകർ ചൂണ്ടിക്കാട്ടുന്നു. എഫ്സിഐ വഴി സൗജന്യമായി അരി ലഭിക്കുന്നുണ്ടെങ്കിലും, അനുബന്ധ വിഭവങ്ങൾ വാങ്ങാൻ അധ്യാപകർ സ്വന്തം കീശയിൽ നിന്ന് പണം ചെലവഴിക്കേണ്ട
ഗതികേടിലാണ്. പാൽ, മുട്ട
വിതരണത്തിലെ അപര്യാപ്തത
സംസ്ഥാന സർക്കാർ പാൽ, മുട്ട എന്നിവയ്ക്കായി പ്രത്യേക തുക അനുവദിക്കുന്നുണ്ടെങ്കിലും വിപണി വിലയുമായി ഇതിന് വലിയ അന്തരം ഉണ്ട്.
പാലിന്റെ വില ലീറ്ററിന് 64 രൂപയായി ഉയർന്നിട്ടും സർക്കാർ നൽകുന്നത് 52 രൂപ മാത്രമാണ്. കൂടാതെ, എഗ് കോഓർഡിനേഷൻ കമ്മിറ്റി നിശ്ചയിക്കുന്ന മുട്ടയുടെ വില മിക്കപ്പോഴും വിപണി വിലയെക്കാൾ കുറവായതിനാൽ ബാക്കി തുക കണ്ടെത്താൻ സ്കൂൾ അധികൃതർ വിഷമിക്കുന്നു.
പാചകവാതക വില വർധന
സ്കൂളുകളിൽ ഉപയോഗിക്കുന്ന ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ 70 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. വാണിജ്യ സിലിണ്ടറുകൾക്കാകട്ടെ ആയിരത്തിലേറെ രൂപയുടെ അധിക ബാധ്യതയാണ് വന്നിരിക്കുന്നത്.
കുറഞ്ഞ വിദ്യാർഥികളുള്ള സ്കൂളുകളിൽ പോലും മാസത്തിൽ രണ്ട് സിലിണ്ടറുകൾ അത്യാവശ്യമാണ്. എന്നാൽ ആയിരത്തോളം കുട്ടികൾ പഠിക്കുന്ന വിദ്യാലയങ്ങളിൽ മാസത്തിൽ പത്തോളം സിലിണ്ടറുകൾ വരെ വേണ്ടി വരുന്നു.
ഈ വകയിൽ വരുന്ന അധിക ചെലവ് പദ്ധതിയുടെ സുഗമമായ നടത്തിപ്പിന് വലിയ തടസ്സമായി മാറിയിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

