ദില്ലി: കോക്രോച്ച് ജനത പാർട്ടി (സിജെപി) ഉയർത്തുന്ന പ്രതിഷേധങ്ങളോട് അനുനയ സമീപനം സ്വീകരിച്ച് ഭരണകക്ഷി. യുവാക്കളുടെ സമരങ്ങളെ ജനാധിപത്യപരമായ അവകാശമായി കാണുന്നുവെന്നും, അവരെ രാജ്യവിരുദ്ധരായി ചിത്രീകരിക്കേണ്ടതില്ലെന്നുമാണ് കേന്ദ്ര മന്ത്രിമാരുടെ നിലപാട്.
രാജ്യത്തിന്റെ പുരോഗതിയിൽ നിർണായക പങ്കുവഹിക്കുന്ന യുവതലമുറയാണ് ഇവരെന്ന് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നവീൻ പ്രസ്താവിച്ചു. സർക്കാരിന്റെ വാർഷികാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
സിജെപി വരുംദിവസങ്ങളിൽ പ്രക്ഷോഭങ്ങൾ കൂടുതൽ ശക്തമാക്കാൻ തീരുമാനിച്ച സാഹചര്യത്തിലാണ് ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും ഇത്തരമൊരു പ്രതികരണം ഉണ്ടായിരിക്കുന്നത്. നീറ്റ് ചോദ്യപേപ്പർ ചോർച്ച, സി ബി എസ് ഇ പരീക്ഷാ ക്രമക്കേടുകൾ എന്നിവയിൽ വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് നടന്ന പ്രതിഷേധത്തിന് പിന്നാലെയാണ് സംഘടന അടുത്ത ഘട്ട
സമരപരിപാടികൾ ആസൂത്രണം ചെയ്യുന്നത്. തങ്ങളുടെ ആവശ്യം അംഗീകരിക്കപ്പെട്ടില്ലെങ്കിൽ പ്രതിഷേധം മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് സി ജെ പി മുന്നറിയിപ്പ് നൽകി.
ഇതിന്റെ ഭാഗമായി പാർട്ടി നേതാവ് അഭിജിത് ദീപ്കെ വിവിധ സംസ്ഥാനങ്ങളിൽ നേരിട്ടെത്തി പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകും. ദില്ലി ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിലെ യുവാക്കളെ ഏകോപിപ്പിച്ചുകൊണ്ട് വരുംദിവസങ്ങളിൽ രാജ്യവ്യാപകമായി ശക്തമായ സമരങ്ങൾ സംഘടിപ്പിക്കാനാണ് പാർട്ടിയുടെ തീരുമാനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

