ബിസിനസ് ലോകത്തെ അമ്പരപ്പിച്ചുകൊണ്ട് ശതകോടീശ്വരൻ ഇലോൺ മസ്ക് തന്റെ ബഹിരാകാശ ഗവേഷണ കമ്പനിയായ സ്പെയ്സ് എക്സ് (SpaceX)-ന്റെ ഐപിഒ ഈ ആഴ്ച നടപ്പിലാക്കുന്നു. 75 ബില്യൻ ഡോളർ സമാഹരിക്കാൻ ലക്ഷ്യമിട്ടുള്ള ഈ റെക്കോർഡ് ഐപിഒ, വാൾസ്ട്രീറ്റിന്റെ പരമ്പരാഗത രീതികളെ വെല്ലുവിളിക്കുന്ന തീരുമാനങ്ങളിലൂടെയാണ് മുന്നോട്ട് പോകുന്നത്.
ഓഹരി വില നിശ്ചയിച്ചു
സാധാരണയായി ഇത്തരം വലിയ ഐപിഒകൾക്ക് മുന്നോടിയായി നടക്കുന്ന റോഡ്ഷോകളോ നിക്ഷേപകരുടെ അഭിപ്രായങ്ങൾ ആരാഞ്ഞുകൊണ്ടുള്ള ചർച്ചകളോ മസ്ക് ഒഴിവാക്കി. ഓഹരി ഒന്നിന് 135 ഡോളർ എന്ന നിരക്ക് അദ്ദേഹം ഏകപക്ഷീയമായി നിശ്ചയിച്ചു.
നിക്ഷേപകർക്ക് താല്പര്യമുണ്ടെങ്കിൽ മാത്രം വാങ്ങാം എന്ന നിലപാടാണ് കമ്പനി സ്വീകരിച്ചിരിക്കുന്നത്. റീട്ടെയ്ൽ നിക്ഷേപകർക്ക് മുൻഗണന
ഇത്തവണത്തെ ഓഹരി വിൽപനയിൽ 30% ഓഹരികൾ സാധാരണക്കാരായ റീട്ടെയ്ൽ നിക്ഷേപകർക്കായി മാറ്റിവെക്കാൻ മസ്ക് പദ്ധതിയിടുന്നുണ്ട്.
നാസ്ഡക് സൂചികയുടെ നിയമങ്ങളിൽ വന്ന മാറ്റങ്ങൾ സ്പെയ്സ് എക്സിന് നാസ്ഡക് 100-ൽ ഇടംപിടിക്കാൻ സഹായകമാകും. അതേസമയം, കമ്പനി നിലവിൽ ലാഭത്തിലല്ലാത്തതിനാൽ എസ്ആൻഡ്പി 500 സൂചികയിൽ ഇടംപിടിക്കാൻ നിലവിൽ സാധിക്കില്ല.
ജീവനക്കാർക്ക് ഇളവുകൾ
സാധാരണയായി ഐപിഒകൾക്ക് ശേഷം ജീവനക്കാർക്ക് ഓഹരികൾ വിൽക്കുന്നതിന് ഏർപ്പെടുത്താറുള്ള 6 മാസത്തെ ലോക്ക്-ഇൻ പീരിയഡ് സ്പെയ്സ് എക്സ് ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ കമ്പനിയുടെ തലവൻ എന്ന നിലയിൽ ഇലോൺ മസ്കിന് ഒരു വർഷത്തെ ലോക്ക്-ഇൻ പീരിയഡ് ബാധകമായിരിക്കും.
നിയന്ത്രണം മസ്കിൽ തന്നെ
ഓഹരികൾ വിപണിയിലിറക്കിയാലും കമ്പനിയുടെ പൂർണ്ണ നിയന്ത്രണം വിട്ടുനൽകാൻ മസ്ക് തയ്യാറല്ല. ഐപിഒയ്ക്ക് ശേഷവും കമ്പനിയുടെ 81.5% വോട്ടിങ് അധികാരം അദ്ദേഹത്തിൽ തന്നെ നിക്ഷിപ്തമായിരിക്കും.
ബഹിരാകാശത്ത് സോളർ ഡേറ്റ സെന്ററുകൾ സ്ഥാപിക്കുന്നതുൾപ്പെടെയുള്ള ഭാവി പദ്ധതികൾ ലക്ഷ്യമിട്ടാണ് ഈ ധനസമാഹരണം. കമ്പനിയുടെ ലാഭക്ഷമതയെക്കുറിച്ച് ആശങ്കകൾ നിലനിൽക്കുന്നുണ്ടെങ്കിലും, 75 ബില്യൻ ഡോളർ സമാഹരിക്കാൻ ലക്ഷ്യമിടുന്ന ഐപിഒയ്ക്ക് ഇതിനകം തന്നെ 150 ബില്യൻ ഡോളറിന്റെ ആവശ്യക്കാരാണ് രംഗത്തുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

