ഭാഷാപരിഭാഷാ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളുമായി ഗൂഗിൾ എത്തുന്നു. നിലവിൽ ഇയർഫോണുകളോ ഹെഡ്സെറ്റുകളോ ഉപയോഗിക്കാതെ തന്നെ തത്സമയ വിവർത്തനം സാധ്യമാക്കുന്ന പുതിയ സാങ്കേതികവിദ്യയുമായി **ജെമിനി 3.5 ലൈവ് ട്രാൻസ്ലേറ്റ്** അപ്ഡേറ്റ് പുറത്തിറങ്ങി.
ആൻഡ്രോയിഡ് ഫോണുകളിൽ ലഭ്യമാകുന്ന ഈ ഫീച്ചർ, ഫോണിന്റെ ഇയർപീസ് ഉപയോഗിച്ച് നേരിട്ട് വിവർത്തനം കേൾക്കാൻ ഉപയോക്താക്കളെ സഹായിക്കുന്നു. യാത്രകളിൽ ഏറെ സഹായകമാകുന്ന രീതിയിലാണ് ഈ സാങ്കേതികവിദ്യ വികസിപ്പിച്ചിരിക്കുന്നത്.
തിരക്കേറിയ റെയിൽവേ സ്റ്റേഷനുകളിലും ബഹളങ്ങൾക്കിടയിലും കൃത്യമായി ശബ്ദം തിരിച്ചറിയാനും വിവർത്തനം ചെയ്യാനും ഇതിന് സാധിക്കും. ഉയർന്ന തോതിലുള്ള ശബ്ദങ്ങളെ അതിജീവിക്കാൻ ശേഷിയുള്ള രീതിയിലാണ് ഇതിന്റെ പ്രവർത്തനം ക്രമീകരിച്ചിരിക്കുന്നത്.
വിവർത്തന പ്രക്രിയ കൂടുതൽ വേഗത്തിലാക്കാനും സുഗമമാക്കാനും ഈ അപ്ഡേറ്റ് സഹായിക്കുമെന്ന് ഗൂഗിൾ വ്യക്തമാക്കി. കമ്പനി പുറത്തിറക്കിയ ഔദ്യോഗിക കുറിപ്പിൽ ഇങ്ങനെ പറയുന്നു: “Unlike turn by turn systems that wait for the speaker to finish speaking before responding, 3.5 Live Translate generates speech continuously, balancing the trade-off between waiting for context to improve quality and translating immediately to stay in sync with the speaker,” നിലവിൽ 70-ലധികം ഭാഷകൾ തിരിച്ചറിയാനും അവ തത്സമയം വിവർത്തനം ചെയ്യാനും ഈ സംവിധാനത്തിന് കഴിയും.
സംസാരിക്കുന്ന വ്യക്തിയുടെ ശബ്ദത്തിലെ താളം, വേഗത, സ്വരഭേദം എന്നിവ അതേപടി നിലനിർത്തിക്കൊണ്ടാണ് വിവർത്തനം സാധ്യമാക്കുന്നത്. തുടക്കത്തിൽ പിക്സൽ ബഡ്സുകളിൽ മാത്രമായിരുന്ന ഈ ഫീച്ചർ, പിന്നീട് എല്ലാ ഹെഡ്സെറ്റുകളിലേക്കും വ്യാപിപ്പിച്ചിരുന്നു.
വരും ദിവസങ്ങളിൽ ഗൂഗിൾ ട്രാൻസ്ലേറ്റ് ആപ്പിന്റെ ആൻഡ്രോയിഡ്, ഐഒഎസ് പതിപ്പുകളിൽ പുതിയ അപ്ഡേറ്റ് ലഭ്യമാകും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

