കർണാടകയിലെ ദാവൺഗരെയിൽ 41 വയസ്സുള്ള യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ 10 പേർ അറസ്റ്റിലായി. ശീതളപാനീയത്തിൽ മദ്യം കലർത്തി നൽകി ബോധരഹിതയാക്കിയ ശേഷമായിരുന്നു പ്രതികൾ ക്രൂരമായ കൃത്യം നടത്തിയത്.
കൂടാതെ, പീഡന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി പ്രതികൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. ഭർത്താവുമായി വഴക്കിട്ടതിനെ തുടർന്ന് വീടുവിട്ടിറങ്ങിയ യുവതിയെ ദാവൺഗരെയിലെ യലോദഹള്ളിയിൽ വെച്ചാണ് പ്രതികൾ ഉപദ്രവിച്ചത്.
കരഞ്ഞുകൊണ്ട് നിൽക്കുകയായിരുന്ന യുവതിയെ ആശ്വസിപ്പിക്കാനെന്ന വ്യാജേന സമീപിച്ച പ്രതികൾ, വീട്ടിലെത്തിക്കാമെന്ന് വാഗ്ദാനം നൽകി. ഇതിനിടെ സംഘത്തിലെ രണ്ടുപേർ ചേർന്ന് യുവതിക്ക് മദ്യം കലർത്തിയ ശീതളപാനീയം നൽകി.
പാനീയം കുടിച്ച് ബോധം നഷ്ടപ്പെട്ട യുവതിയെ ഇവർ ചന്നഗിരി താലൂക്കിലെ യലോദഹള്ളി എന്ന സ്ഥലത്തേക്ക് കൊണ്ടുപോകുകയായിരുന്നു.
അവിടെവെച്ച് സംഘത്തിലെ മറ്റ് ആളുകളെയും വിളിച്ചുവരുത്തി പ്രതികൾ മാറിമാറി ബലാത്സംഗത്തിന് ഇരയാക്കി. സംഭവം നടന്നതിന്റെ പിറ്റേദിവസം ബോധം തെളിഞ്ഞ യുവതി സഹോദരന്റെ വീട്ടിലെത്തുകയും തുടർന്ന് ബസവപട്ടണ പോലീസിൽ പരാതി നൽകുകയുമായിരുന്നു.
സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ച ദൃശ്യങ്ങൾ മുൻകൂട്ടി ശ്രദ്ധയിൽപ്പെട്ടിരുന്ന പോലീസ് അന്വേഷണം ഊർജ്ജിതമാക്കുകയും പ്രതികളായ 10 പേരെയും പിടികൂടുകയുമായിരുന്നു. അറസ്റ്റിലായവരെ പോലീസ് വിശദമായി ചോദ്യം ചെയ്ത ശേഷം സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കി.
പ്രതികൾ പിടിയിലായ വിവരം അറിഞ്ഞതോടെ പോലീസ് സ്റ്റേഷന് മുന്നിൽ നാട്ടുകാരുടെ നേതൃത്വത്തിൽ വൻ പ്രതിഷേധം അരങ്ങേറി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

