തിരുവനന്തപുരം കോർപറേഷൻ കൗൺസിലർ സ്ഥാനത്തുനിന്നും ആർ.ശ്രീലേഖ രാജിവെച്ചുവെന്ന പ്രചാരണം വസ്തുതാവിരുദ്ധമാണെന്ന് ബിജെപി നേതാവ് എസ്.സുരേഷ് വ്യക്തമാക്കി. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ചികിത്സയിലുള്ള അവർ, ജനപ്രതിനിധിയെന്ന നിലയിലുള്ള ചുമതലകൾ പൂർണ്ണമായി നിർവഹിക്കാൻ സാധിക്കുമോയെന്ന ആശങ്ക മാത്രമാണ് വേണ്ടപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തിയത്.
ഈ വിഷയം മാധ്യമങ്ങളിൽ ചർച്ചയായതിനെക്കുറിച്ചും സോഷ്യൽ മീഡിയയിലൂടെ സുരേഷ് വിശദീകരിച്ചു. “ശ്രീലേഖ ചേച്ചിയെ ആശുപത്രിയിൽ സന്ദർശിച്ചു..
കുറച്ചു ദിവസങ്ങളായി ശാരീരിക അസ്വാസ്ഥ്യം അവരെ അലട്ടുന്നു. അതുകാരണം ജനപ്രതിനിധി എന്ന നിലയിലുള്ള ചുമതല വേണ്ടവണ്ണം നിർവ്വഹിക്കാൻ കഴിയില്ലേ എന്ന ചിന്തയും ഉത്കണ്ടയും ഉണ്ട്, അത് ഏറ്റവും വേണ്ടപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തി എന്നു മാത്രം, ദൗർഭാഗ്യവശാൽ അത് മാധ്യമ ചർച്ചക്ക് കാരണമായി.
ആർ. ശ്രീലേഖ രാജിവച്ചു എന്ന വാർത്ത ശരിയല്ല” എന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
മറ്റ് രാഷ്ട്രീയ പാർട്ടികളിലേക്ക് പോകുമെന്ന തരത്തിലുള്ള ഊഹാപോഹങ്ങൾ തികച്ചും അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “അവർ മറ്റു രാഷ്ട്രീയപാർട്ടികളിൽ ചേർന്നേക്കും, എന്തോ പോസ്റ്റ് കിട്ടാത്തതുകൊണ്ടാണ്, പാർട്ടിയുമായി വിലപേശുകയാണ് എന്ന നിലയിലൊക്കെ ചിലമാധ്യമങ്ങൾ കഥകളുണ്ടാക്കിയത് സമാന്യമര്യാദക്ക് നിരക്കുന്നതല്ല.
ചിലർ ബിജെപിയുടെ കോർപറേഷൻ ഭരണം ഇപ്പോ താഴെ പോകും എന്നൊക്കെ ദിവാസ്വപ്നം കണ്ടുതുടങ്ങി. ആ വെള്ളം വാങ്ങിവച്ചോളൂ അഞ്ചു വർഷം മാത്രമല്ല തുടർന്നും തിരുവനന്തപുരം ബിജെപി തന്നെ ഭരിക്കും.” കേരളത്തിലെ ആദ്യ വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥയും ഡി.ജി.പിയുമായ അവളെ ശ്രീ.കെ.സുരേന്ദ്രൻ ആണ് പാർട്ടിയിലേക്ക് സ്വാഗതം ചെയ്തത്.
സംസ്ഥാന വൈസ് പ്രസിഡന്റെന്ന നിലയിൽ മികവുറ്റ പ്രവർത്തനമാണ് അവർ കാഴ്ചവെക്കുന്നത്. അഴിമതിക്കെതിരെയുള്ള പോരാട്ടങ്ങളിൽ മുൻപന്തിയിലുള്ള അവർ സ്വന്തം പെൻഷൻ തുക ഉപയോഗിച്ചാണ് വാർഡിലെ ജനങ്ങളെ സേവിക്കുന്നതെന്നും സുരേഷ് ചൂണ്ടിക്കാട്ടി.
സംസ്ഥാന വൈസ് പ്രസിഡന്റ് കെ.സോമൻ, ജില്ലാ പ്രസിഡന്റ് കരമന ജയൻ, മേയർ വി.വി.രാജേഷ് എന്നിവരും ആശുപത്രിയിലെത്തി ആർ.ശ്രീലേഖയെ സന്ദർശിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

