കട്ടക്ക്: ഓപ്പണറായി മൂന്ന് സെഞ്ചുറികളടിച്ച മലയാളി താരം സഞ്ജു സാംസണ് പകരം ഓപ്പണറായി ഇറങ്ങി തുടര്‍ച്ചയായി നിരാശപ്പെടുത്തുന്ന വൈസ് ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലിനെ നിര്‍ത്തിപ്പൊരിച്ച് ആരാധകര്‍. ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ അഭിഷേക് ശര്ക്കൊപ്പം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്ത ശുഭ്മാന്‍ ഗില്‍ മൂന്ന് പന്തില്‍ നാലു റണ്‍സെടുത്ത് ലുങ്കി എന്‍ഗിഡിയുടെ ആദ്യ ഓവറില്‍ തന്നെ പുറത്തായിരുന്നു.
സഞ്ജുവിനെ പകരം ഓപ്പണറായി ഇറങ്ങുന്ന ഗില്ലിന് ഈ വര്‍ഷം കളിച്ച 13 മത്സരങ്ങളില്‍ ഒരു അര്‍ധസെഞ്ചുറി പോലും നേടാനായിട്ടില്ല. 26.3 ശരാശരിയിലും 143.71 സ്ട്രൈക്ക് റേറ്റിലും 263 റണ്‍സാണ് ഈ വര്‍ഷം ഓപ്പണറായി ഇറങ്ങിയ ഗില്‍ ഇതുവരെ നേടിയത്.
കഴിഞ്ഞ 13 ഇന്നിംഗ്സില്‍ 20(9), 10(7), 5(8), 47(28), 29(19), 4(3), 12(10), 37*(20), 5(10), 15(12), 46(40), 29(16), 4(2) എന്നിങ്ങനെയാണ് ഗില്ലിന്റെ സ്കോറുകള്‍. കട്ടക്കില്‍ എന്‍ഗിഡിയുടെ ആദ്യ പന്തില്‍ തന്നെ ബൗണ്ടറി നേടിയ ഗില്ലിന് അടുത്ത പന്തില്‍ മാര്‍ക്കോ യാന്സന് ക്യാച്ച് നല്കി മടങ്ങി.
ഇതിന് പിന്നാലെയാണ് ആരാധകര്‍ ഗില്ലിനെതിരെ രൂക്ഷ വിമര്‍ശനവുമായി എത്തിയത്. ഗില്‍ ക്രീസിലെത്തുമ്പോള്‍ മാഗി ഉണ്ടാക്കാന്‍ തുടങ്ങിയാല്‍ മാഗ് റെഡിയാവുന്ന നേരം മതി തിരിച്ചെത്താനെന്നായിരുന്നു ആരാധകരുടെ പരിഹാസം.
ഓപ്പണറായി ദക്ഷിണാഫ്രിക്കക്കെതിരെ രണ്ട് സെഞ്ചുറി അടക്കം മൂന്ന് സെഞ്ചുറി നേടിയ സഞ്ജുവും ഓപ്പണറായി മികച്ച റെക്കോര്‍ഡുള്ള യശസ്വി ജയ്സ്വളുമുള്ളപ്പോഴാണ് ഗില്ലിനെ വൈസ് ക്യാപ്റ്റനും ഓപ്പണറുമാക്കി പരീക്ഷിച്ചത്. 4 simple steps to cook MaggiStep 1: Boil one cup of waterStep 2: As soon as Shubman Gill goes for batting, put maggi in the boiled water and add masalaStep 3: Stir till Shubman is on fieldStep 4: As soon as Shubman is back in the pavilion, your maggi is ready to eat.
pic.twitter.com/sQe7SJucCD — Rohan AD (@RohanAD6) December 9, 2025 Shubman Gill in last 13 T20i innings20(9), 10(7), 5(8), 47(28), 29(19), 4(3), 12(10), 37*(20), 5(10), 15(12), 46(40), 29(16), 4(2).Crossed 30 only 3 times. This is the performance of Poster Boy and Future of Indian Cricket.
pic.twitter.com/Wp74YfwCfb — Selfless⁴⁵ (@SelflessCricket) December 9, 2025 I hope they lose every single match so that we get rid of Gambhir, Agarkar & their parchi culture from India!!3 openers in Samson, Jaiswal & Gaikwad has no place in Indian team coz parchi Shubman Gill has to play as he is favourite of Gautam Gambhir!! pic.twitter.com/knv7pO8or6 — Rajiv (@Rajiv1841) December 9, 2025 This is how favoritism works in the favor of Shubman Gill, Now former players and media will come to rescue him.
pic.twitter.com/l9uhbmSi9v — Pankaj Agrawal (@iampankaj_007) December 9, 2025 No flat pitches no party for Prince Shubman Gill.I will choose anyday Sanju Samson over him.Can’t imagine Sanju Samson dropped from opening for this guy. pic.twitter.com/AqWS8jasOS — Dhruv Thakur (@Dhruv_Thakur___) December 9, 2025 Sanju Samson in his last 10 innings as opener has 3 100s & Shubman Gill in last 13 innings couldn’t even score a 50 but Gill has got permanent place + vice captaincy of India.Shame on Agarkar & Gambhir for all this favouritism.
Fans will never forget! pic.twitter.com/d5eF3Luhcg — Rajiv (@Rajiv1841) December 9, 2025 ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

