കൈത്തറി മേഖലയുടെ തനിമയും പാരമ്പര്യവും യുവതലമുറയിലേക്ക് പകർന്നു നൽകുക എന്ന ലക്ഷ്യത്തോടെ ചങ്ങനാശേരി അസംപ്ഷൻ കോളജ് ഫാഷൻ ഡിസൈനിങ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ദേശീയ കൈത്തറി ദിനം സമുചിതമായി ആചരിച്ചു. ദിനാചരണത്തോടനുബന്ധിച്ച് കോളജിൽ വിദ്യാർഥികൾക്കായി വിവിധങ്ങളായ മത്സരങ്ങൾ അരങ്ങേറി.
ഇന്ത്യൻ കൈത്തറി വ്യവസായത്തിന്റെയും തുണിത്തരങ്ങളുടെയും ചരിത്രവും പ്രാധാന്യവും പരിശോധിച്ചുകൊണ്ട് നടത്തിയ ‘ഹാൻഡ്ലൂം ക്വിസ് മത്സരം’ ഏറെ ശ്രദ്ധ ആകർഷിച്ചു. ആകെ നാല് ഘട്ടങ്ങളിലായാണ് ക്വിസ് മത്സരം വിജയകരമായി പൂർത്തീകരിച്ചത്.
ഇതിനുപുറമെ, സർഗാത്മകത പ്രകടമാക്കുന്ന വിവിധ ഇനങ്ങളും മത്സരത്തിൽ ഉൾപ്പെടുത്തിയിരുന്നു. ഡ്രേപ്പിങ്, സ്റ്റൈലിങ്, പുനർനിർമ്മാണം, അപ്സൈക്ലിംഗ് തുടങ്ങിയ നവീന മാർഗങ്ങളിലൂടെ കൈത്തറി വസ്ത്രങ്ങൾക്ക് തികച്ചും വ്യത്യസ്തമായ രൂപഭാവങ്ങൾ നൽകുന്ന ‘ഹാൻഡ്ലൂം മേക്കോവർ’ മത്സരവും സംഘടിപ്പിക്കുകയുണ്ടായി.
പരമ്പരാഗത കൈത്തറി വസ്ത്രങ്ങളെ ആധുനിക ഫാഷൻ സങ്കൽപ്പങ്ങൾക്ക് അനുയോജ്യമായ രീതിയിൽ പുതുമയോടെ പുനരവതരിപ്പിച്ച വിദ്യാർഥികളുടെ പ്രകടനം ഏവരുടെയും പ്രശംസ പിടിച്ചുപറ്റി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

