കുട്ടികൾ കളിക്കാനുപയോഗിക്കുന്ന മാതൃകാ നോട്ടുമായി മദ്യം വാങ്ങാൻ ശ്രമിച്ചയാൾ ജീവനക്കാരുടെ ഇടപെടലിനെത്തുടർന്ന് ഓടിരക്ഷപ്പെട്ടു. ആലപ്പുഴ നഗരത്തിലെ കൺസ്യുമർ ഫെഡിന്റെ ഔട്ലെറ്റിൽ ഞായറാഴ്ച വൈകിട്ട് ആയിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
ഔട്ട്ലെറ്റിൽ എത്തിയ ഇടപാടുകാരൻ നൽകിയ പണം വ്യാജനാണെന്ന് ജീവനക്കാർക്ക് പെട്ടെന്നുതന്നെ തിരിച്ചറിയാൻ സാധിച്ചു. തുടർന്ന് ഇയാളെ ചോദ്യം ചെയ്യാൻ ആരംഭിച്ചതോടെയാണ് കൈയിൽ കരുതിയതു കളിപ്പാട്ട
നോട്ട് ആണെന്ന് വ്യക്തമായത്. വിവരങ്ങൾ തിരക്കുന്നതിനിടയിൽ പരിഭ്രാന്തനായ ഇയാൾ ഇവിടെ നിന്നും വേഗത്തിൽ ഓടി രക്ഷപ്പെടുകയായിരുന്നു.
സംഭവത്തിൽ ഔട്ട്ലെറ്റ് അധികൃതരുടെ ഭാഗത്തുനിന്നും ഔദ്യോഗികമായി പരാതികളൊന്നും ലഭിച്ചിട്ടില്ലാത്തതിനാൽ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് നോർത്ത് പൊലീസ് വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

