കൊച്ചി: തോളിലെ പേശീഞരമ്പുകൾക്കുണ്ടാകുന്ന ഗുരുതരമായ പരുക്കുകളും ആവർത്തിച്ചുള്ള സന്ധിതെറ്റലും ഫലപ്രദമായി ചികിത്സിക്കുന്നതിൽ ആധുനിക ശസ്ത്രക്രിയാ രീതികൾ വലിയ മുന്നേറ്റം സൃഷ്ടിക്കുന്നതായി ഓർത്തോപീഡിക് വിദഗ്ധരുടെ വിലയിരുത്തൽ. ഷോൾഡർ ആൻഡ് എൽബോ സൊസൈറ്റി (സെസ്ക്) കേരള ചാപ്റ്ററിന്റെ ദ്വിവത്സര സമ്മേളനമായ സെസ്കോൺ 2026 ആണ് ഈ നിർണായക വിവരങ്ങൾ പുറത്തുവിട്ടത്.
ചികിത്സാ രംഗത്തെ പുതിയ സാങ്കേതിക വിദ്യകളും നൂതന മാർഗ്ഗങ്ങളും ചർച്ച ചെയ്യപ്പെട്ട സമ്മേളനം കേരള ഓർത്തോപീഡിക് അസോസിയേഷൻ സെക്രട്ടറി ഡോ.അൻസു ആനന്ദ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ‘സെസ്ക്’ പ്രസിഡന്റും ഓർഗനൈസിങ് ചെയർമാനുമായ ഡോ.ഫൈസൽ കരീം അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഓർഗനൈസിങ് സെക്രട്ടറി ഡോ.കെ.പി.ഷാനവാസ്, ഡോ.എസ്.ദിലീപ്, മലപ്പുറം ഓർത്തോപീഡിക് സൊസൈറ്റി പ്രസിഡന്റ് ഡോ.പി.ജിതേഷ്, സെക്രട്ടറി ഡോ.അസ്ഗർ അലി ഉസ്മാൻ, ഡോ.ഹരീഷ് ചന്ദ്രൻ, ഡോ.എ.ജി.മോഹൻകുമാർ തുടങ്ങിയ പ്രമുഖർ സന്നിഹിതരായി സംസാരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

