ദില്ലി: കാലടി സർവകലാശാലയിലെ പരീക്ഷ വിവാദവുമായി ബന്ധപ്പെട്ട് സസ്പെൻഷനിലായ വിദ്യാർത്ഥികൾക്ക് സുപ്രീം കോടതിയിൽ നിന്നും തിരിച്ചടി. കേസ് ഹൈക്കോടതി സിംഗിൾ ബെഞ്ച് തന്നെ പരിഗണിക്കട്ടെയെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
സര്‍വകലാശാലകളില്‍ കര്‍ശനമായി പാലിക്കേണ്ട അച്ചടക്കമുണ്ടെന്ന് ഓർമ്മിപ്പിച്ചാണ് കോടതിയുടെ ഈ നിർദ്ദേശം.
ഹർജിയിൽ വിദ്യാർത്ഥികൾക്കായി മുതിർന്ന അഭിഭാഷകൻ പി വി ദിനേശ് കോടതിയിൽ ഹാജരായി വാദങ്ങൾ അവതരിപ്പിച്ചു. സർവകലാശാലയുടെ നടപടിയായ സസ്പെൻഷൻ കാര്‍ണമാണ് വിദ്യാർത്ഥികൾക്ക് ഹാജർ കുറയാൻ ഇടയായതെന്നും, ഇത് സർവകലാശാല മനപൂർവം സൃഷ്ടിച്ച സാഹചര്യമാണെന്നും അദ്ദേഹം വാദിച്ചു.
എന്നാൽ വിദ്യാർത്ഥികളുടെ ഹാജർ നില കോടതി പരിശോധിക്കണമെന്ന നിലപാടാണ് സർവകലാശാല സ്വീകരിച്ചത്. ഹൈക്കോടതിയിൽ നിന്നും മുൻപ് തിരിച്ചടി നേരിട്ടതിനെ തുടർന്നാണ് വിദ്യാർത്ഥികൾ സുപ്രീം കോടതിയെ സമീപിച്ചത്.
അതേസമയം, ഹൈക്കോടതിയിൽ നിന്നും വരുന്ന ഉത്തരവ് വിദ്യാർത്ഥികൾക്ക് അനുകൂലമാണെങ്കിൽ അവർക്കായി പ്രത്യേക പരീക്ഷ നടത്തുവാൻ തയ്യാറാണെന്നും സർവകലാശാല കോടതിയെ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

