സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികളെ അധിക്ഷേപിക്കുന്ന വിധത്തിലുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവന അത്യന്തം അപലപനീയമാണെന്ന് വി മുരളീധരൻ എംഎൽഎ വ്യക്തമാക്കി. നടത്തിയ പരാമർശം പൂർണ്ണമായും പിൻവലിച്ച് മുഖ്യമന്ത്രി പരസ്യമായി മാപ്പ് പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഓരോ പൗരന്റെയും ജീവന് തുല്യ വിലയുണ്ടെന്നും, കേരളീയ സമൂഹത്തെയാകെ ലജ്ചിപ്പിക്കുന്ന തരത്തിലുള്ള നിലപാടാണ് സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായതെന്നും വി മുരളീധരൻ കുറ്റപ്പെടുത്തി. മുൻ സർക്കാരിന്റെ കാലത്ത് 140 പേരെ കാണാതായെന്ന മുഖ്യമന്ത്രിയുടെ ന്യായീകരണത്തിനെതിരെയും അദ്ദേഹം രൂക്ഷമായ വിമർശനം ഉന്നയിച്ചു.
മുൻ സർക്കാരിന്റെ കണക്കുകൾ തികയുന്നത് വരെയാണോ ഈ സർക്കാർ കാത്തുനിൽക്കുക എന്ന് അദ്ദേഹം മാധ്യമങ്ങളോട് ചോദിച്ചു. മത്സ്യത്തൊഴിലാളി സമൂഹത്തോട് മുൻപും സമാനമായ രീതിയിൽ വിരുദ്ധ നിലപാടുകൾ സ്വീകരിച്ചിട്ടുള്ളയാളാണ് മുഖ്യമന്ത്രി എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

