അരൂർ വൈദ്യുതി സെക്ഷൻ ഓഫിസിലെ കരാർത്തൊഴിലാളിയായ പി.എ.കൃഷ്ണൻ കുട്ടിയാണ് ജോലി ചെയ്യുന്നതിനിടയിൽ ഉണ്ടായ അപകടത്തെ തുടർന്ന് ദുരിതജീവിതം നയിക്കുന്നത്. മാർച്ച് 3ന് വട്ടക്കേരിൽ റോഡിൽ വൈദ്യുത പോസ്റ്റിലിരുന്ന് തകരാർ പരിഹരിക്കുന്നതിനിടയിലാണ് അദ്ദേഹം താഴേക്ക് വീണ് ഗുരുതര പരുക്കുകളോടെ കിടപ്പിലായത്.
അപകടത്തെ തുടർന്ന് എറണാകുളം മെഡിക്കൽ ട്രസ്റ്റ്, കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി എന്നിവിടങ്ങളിലായി വിദഗ്ധ ചികിത്സ തേടിയിരുന്നു. കഴുത്തിനും നട്ടെല്ലിനും സാരമായ പരുക്കേറ്റ അദ്ദേഹത്തിന് മൂന്ന് വാരിയെല്ലുകളാണ് തകർന്നത്.
ഇതുവരെ രണ്ട് ശസ്ത്രക്രിയകൾക്ക് വിധേയനായ കൃഷ്ണൻ കുട്ടിക്ക് മൂന്ന് ലക്ഷം രൂപയുടെ കടബാധ്യതയുണ്ട്. നിലവിൽ ഭാര്യ ലീല ജോലിക്ക് പോയാണ് കുടുംബത്തിൻ്റെ ഉപജീവനവും മരുന്നിനുള്ള പണവും കണ്ടെത്തുന്നത്.
ചികിത്സാ സഹായത്തിനായി ഡപ്യൂട്ടി സ്പീക്കർക്കും എംഎൽഎയുമായ ഷാനിമോൾ ഉസ്മാനും അദ്ദേഹം അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

