സംസ്ഥാനത്തെ സ്വകാര്യ ബസ് മേഖല കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തിൽ, പ്രതിസന്ധിക്ക് പരിഹാരവുമായി ബസ് ഉടമകളുടെ സംഘടനകൾ സർക്കാരിന് പുതിയ നിർദ്ദേശം സമർപ്പിച്ചു. പ്രിയദർശിനി സർവീസിന് ശേഷം വലിയ തോതിലുള്ള തകർച്ചയാണ് ഈ മേഖലയിലുണ്ടായിട്ടുള്ളത്.
നിലവിലെ പ്രതിസന്ധിയിൽ നിന്ന് കരകയറാൻ ബസുകൾ സർക്കാർ വാടകയ്ക്ക് എടുക്കുകയും, കെഎസ്ആർടിസി മാതൃകയിലുള്ള സീറോ ടിക്കറ്റിങ് സമ്പ്രദായം സ്വകാര്യ ബസുകളിലേക്കും വ്യാപിപ്പിക്കണമെന്നുമാണ് ഉടമകളുടെ പ്രധാന ആവശ്യം. നിലവിൽ സർവീസുകൾ നടത്തുന്ന ഓരോ ബസിനും പ്രതിദിനം 1000 മുതൽ 4000 രൂപ വരെ കലക്ഷനിൽ കുറവുണ്ടാകുന്നതായി സംഘടനകൾ ചൂണ്ടിക്കാണിക്കുന്നു.
ഈ സാഹചര്യം കണക്കിലെടുത്താണ് സർക്കാരിന്റെ അടിയന്തര ഇടപെടൽ തേടി ബസ് ഉടമകൾ പുതിയ നിർദ്ദേശങ്ങൾ മുന്നോട്ട് വെച്ചിരിക്കുന്നത്. അതിനിടെ, പുതിയ കെഎസ്ആർടിസി ബസുകൾ വാങ്ങുന്നതിനായി എംഎൽഎമാരുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗിക്കുന്നത് സംബന്ധിച്ച ആലോചനകളും സർക്കാരിന്റെ ഭാഗത്തുനിന്നും ആരംഭിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

