കേരള വിപണിയിൽ ടാറ്റ കാറുകളുടെ വിൽപനയിൽ മുൻ വർഷത്തെ അപേക്ഷിച്ച് 70 ശതമാനം വളർച്ച രേഖപ്പെടുത്തി. സർവീസ് സെന്ററുകളുടെ എണ്ണത്തിലും നിലവാരത്തിലും വരുത്തിയ മികച്ച മാറ്റങ്ങളാണ് ഈ നേട്ടത്തിന് കാര്യമെന്ന് അധികൃതർ വ്യക്തമാക്കി.
സംസ്ഥാനത്ത് സർവീസ് സെന്ററുകളുടെ എണ്ണം നിലവിലുള്ള 85-ൽ നിന്ന് 100-ലേക്ക് ഉയർത്തുമെന്ന് ടാറ്റ മോട്ടോഴ്സ് ചീഫ് കമേഴ്സ്യൽ ഓഫിസർ വിവേക് ശ്രീവത്സ അറിയിച്ചു. സംസ്ഥാനത്ത് നിലവിൽ ഓരോ 15 കിലോമീറ്ററിലും ഒരു സർവീസ് സെന്റർ വീതം പ്രവർത്തിക്കുന്നുണ്ട്.
ഉചിതമായവരെ റിക്രൂട്ട് ചെയ്ത് കർശന പരിശീലനം നൽകിയാണ് ഇത്തരം കേന്ദ്രങ്ങളിൽ നിയമനങ്ങൾ നടത്തുന്നത്. ഇതുവഴി വിൽപനാനന്തര സേവനവും സ്പെയർപാർടുകളുടെ ലഭ്യതയും പതിന്മടങ്ങ് വർധിച്ചിട്ടുണ്ട്.
സിയറ, പഞ്ച്, ടിയാഗോ ഇവികളുടെ ഏറ്റവും പുതിയ നിരയാണ് ഈ ഓണക്കാലത്ത് വിപണിയിൽ അവതരിപ്പിക്കുന്നത്. ഇതിനുപുറമേ സിയറ ജൂബിലി എഡിഷൻ, നെക്സോൺ ക്യാമോ എഡിഷൻ, പഞ്ച് എച്ച്ബിഎക്സ് പാക്ക് തുടങ്ങിയ പ്രത്യേക പതിപ്പുകളും കമ്പനി പുറത്തിറക്കിയിട്ടുണ്ട്.
കേരളത്തിൽ വിൽപനയാകുന്ന ഓരോ മൂന്ന് ഇവികളിലും ഒന്ന് ടാറ്റയുടേതാണ് എന്നത് ശ്രദ്ധേയമാണ്. ഇലക്ട്രിക് വാഹനങ്ങൾക്കായി മാത്രം സംസ്ഥാനത്ത് നാല് പ്രത്യേക ഷോറൂമുകൾ പ്രവർത്തിക്കുന്നുണ്ട്.
നിലവിൽ കേരളത്തിന്റെ നിരത്തുകളിൽ 40,000 ടാറ്റ ഇലക്ട്രിക് വാഹനങ്ങളാണ് ഓടിക്കൊണ്ടിരിക്കുന്നത്. ഇവയെല്ലാംകൂടി ഇതുവരെ 250 കോടി കിലോമീറ്റർ ദൂരം പിന്നിട്ടുകഴിഞ്ഞു.
ഇതിനോടൊപ്പം ചാർജിങ് സ്റ്റേഷനുകളുടെ ശൃംഖലയും വിപുലീകരിച്ചുവരികയാണ്. വാഹനങ്ങളുടെ ബാറ്ററികൾ പുതുക്കുന്നതിനായുള്ള പ്രത്യേക കേന്ദ്രം കേരളത്തിൽ അതിവേഗം പ്രവർത്തനം ആരംഭിക്കുമെന്നും വിവേക് ശ്രീവത്സ വ്യക്തമാക്കി.
ഓണാഘോഷങ്ങളുടെ ഭാഗമായി ടാറ്റ കാറുകൾക്ക് 2.25 ലക്ഷം രൂപ വരെയുള്ള പ്രത്യേക ഓഫറുകളാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിൽ കാഷ് ഡിസ്കൗണ്ടും എക്സ്ചേഞ്ച് ഡിസ്കൗണ്ടും ഉൾപ്പെടുന്നുണ്ട്.
കൂടാതെ നൂറുശതമാനം ഫണ്ടിങ്ങും കുറഞ്ഞ മാസത്തവണയും ലഭ്യമാക്കിയിട്ടുണ്ട്. വിദേശ മലയാളികൾക്കായി പ്രത്യേക വായ്പ പദ്ധതികളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
‘സെലിബ്രേറ്റ് ഹൗ ഫാർ യു ഹാവ് കം’ എന്ന ക്യാംപെയ്നാണ് ഈ ഓണക്കാലത്ത് ടാറ്റ വിപണിയിൽ ഉപയോഗിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

