തിരുവനന്തപുരം: ബാറുകളിൽ നിന്ന് വ്യാപകമായി മാസപ്പടി പിരിച്ചെടുത്ത സംഭവത്തിൽ പിടിയിലായ കോട്ടയം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ അശോക് കുമാറിനെതിരെയുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. പ്രതിയായ അശോക് കുമാർ ലക്ഷക്കണക്കിന് രൂപയാണ് ഇത്തരത്തിൽ പിരിച്ചെടുത്തതെന്നാണ് കണ്ടെത്തൽ.
ഒരു ബാറിൽ നിന്ന് മാത്രം മാസം തോറും 15,000 രൂപ വരെയാണ് ഈടാക്കിയിരുന്നത്. ഈ അഴിമതി ഇടപാടുകളിൽ എക്സൈസ് ചങ്ങനാശ്ശേരി റേഞ്ചിലെ ഉദ്യോഗസ്ഥർക്കും പങ്കുള്ളതായി വ്യക്തമായിട്ടുണ്ട്.
എക്സൈസ് കമ്മീഷണർ ശീറാം സാംബശിവറാവു നേരിട്ട് നടത്തിയ രഹസ്യ ഓപ്പറേഷനിലാണ് അശോക് കുമാർ വിജിലൻസ് പിടിയിലായത്. അതേസമയം, ഉദ്യോഗസ്ഥർക്ക് വേണ്ടി മാസപ്പടി പിരിച്ചു നൽകുന്ന ഏജന്റായി പ്രവർത്തിച്ചത് ചങ്ങനാശ്ശേരിയിലെ ഒരു ബാറുടമയാണെന്ന വിവരവും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.
സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

