ലഹരിമരുന്ന് മാഫിയകൾക്കെതിരെ കേരള പൊലീസിന്റെ കർശന നടപടിയുടെ ഭാഗമായി നടപ്പിലാക്കി വരുന്ന ‘ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ട്’ പരിശോധനയിൽ വൻതോതിൽ കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് വെസ്റ്റ് ബംഗാൾ സ്വദേശിയായ അഹദ് അലി (36) ആണ് കൊച്ചി സിറ്റി പൊലീസിന്റെ പിടിയിലായത്.
മുർഷിദാബാദ് കമർപൂര് കോളനി സ്വദേശിയാണ് അറസ്റ്റിലായ ഇയാൾ. കളമശ്ശേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ ഉൾപ്പെടുന്ന ഇടപ്പള്ളി ടോൾ ഭാഗത്തുനിന്നാണ് 15.183 കിലോഗ്രാം കഞ്ചാവ് സഹിതം പ്രതിയെ പൊലീസ് സംഘം സാഹസികമായി പിടികൂടിയത്.
കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നിർണ്ണായക പരിശോധന നടത്തിയത്. ഡിസിപിമാരായ അശ്വതി ജിജി, അരുൺ കെ.
പവിത്രൻ എന്നിവരുടെ മേൽനോട്ടത്തിൽ പ്രവർത്തിച്ചുവന്ന സംഘത്തിന് നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ ടി.ഡി. സുനിൽകുമാർ നേതൃത്വം നൽകി.
കൊച്ചി സിറ്റി ഡാൻസാഫ് ടീമിന്റെ കൃത്യമായ ഇടപെടലിലൂടെയാണ് പ്രതിയെ വലയിലാക്കാൻ സാധിച്ചത്. ഇതര സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് വൻതോതിൽ ലഹരി വസ്തുക്കൾ എത്തിക്കുന്ന റാക്കറ്റിന്റെ ഉറവിടവും വിശാലമായ ശൃംഖലയും കണ്ടെത്താനുള്ള ഊർജ്ജിതമായ അന്വേഷണം പൊലീസ് ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

