ബിഹാറിലെ വിദ്യാഭ്യാസ മേഖലയിൽ വലിയ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് ജോലിയിൽ പ്രവേശിച്ച 3,035 അധ്യാപകർക്കെതിരെ സർക്കാർ കർശന നടപടി സ്വീകരിക്കുന്നു. 2006 നും 2015 നും ഇടയിൽ നടന്ന നിയമനങ്ങളിലെ അപാകതകളെക്കുറിച്ച് വിജിലൻസ് നടത്തിയ സമഗ്ര അന്വേഷണത്തിലാണ് വ്യാജ രേഖകൾ ഹാജരാക്കിയ അധ്യാപകരെ കണ്ടെത്തിയത്.
ഈ സംഭവവുമായി ബന്ധപ്പെട്ട് 1,830 എഫ്ഐആറുകൾ ഇതിനോടകം രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിയമന വേളയിൽ വ്യാജ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയതായും അക്കാദമിക് രേഖകളിൽ കൃത്രിമം കാണിച്ചതായും ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
വിജിലൻസ് ബ്യൂറോ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടികൾ വേഗത്തിലാക്കിയത്. അധ്യാപന യോഗ്യതയില്ലാത്തവർ ക്ലാസ് മുറികളിൽ തുടരുന്നത് ഒഴിവാക്കുന്നതിനും വിദ്യാഭ്യാസ മേഖലയിലെ അഴിമതി അവസാനിപ്പിക്കുന്നതിനുമുള്ള സർക്കാരിന്റെ കർശന നടപടിയുടെ ഭാഗമാണിത്.
കുറ്റക്കാരായ അധ്യാപകർ തങ്ങളുടെ സേവന കാലയളവിൽ കൈപ്പറ്റിയ മുഴുവൻ ശമ്പളവും ഓണറേറിയവും പലിശ സഹിതം തിരികെ ഈടാക്കാനും വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

