മാലിന്യ സംസ്കരണ മേഖലയിൽ കൂട്ടായ പ്രവർത്തനങ്ങൾ അനിവാര്യമാണെന്ന് എം.വിൻസെന്റ് എംഎൽഎ അഭിപ്രായപ്പെട്ടു. കാഞ്ഞിരംകുളം ജികെഎൻഎം നെഹ്റുവിയ കോളജ് യൂണിയന്റെ നേതൃത്വത്തിൽ, സൊസൈറ്റി ഫോർ ആക്ഷൻ ഇൻ കമ്യൂണിറ്റി ഹെൽത്ത് (സച്ച്), പെയ്മെന്റോളജി എന്നിവയുമായി സഹകരിച്ച് സംഘടിപ്പിച്ച മെൻസ്ട്രൽ കപ്പ് വിതരണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ആരോഗ്യമുള്ള സ്ത്രീകൾ അതാണ് സർക്കാർ ലക്ഷ്യമിടുന്നത്. ആർത്തവാവധി ഉൾപ്പെടെയുള്ളവ നടപ്പാക്കാനുള്ള സർക്കാർ പ്രഖ്യാപനം സ്ത്രീ സമൂഹത്തോടുള്ള കരുതലിന്റെ ഭാഗമാണ്.
സ്ത്രീകളുടെ സുരക്ഷയും ആരോഗ്യവും സമൂഹത്തിന്റെ പൊതുവായ ഉത്തരവാദിത്വമാണെന്നും” അദ്ദേഹം ചൂണ്ടിക്കാട്ടി. ചടങ്ങിൽ കാഞ്ഞിരംകുളം പഞ്ചായത്ത് പ്രസിഡന്റ് വി.ബി.അനിൽകുമാർ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്തംഗം ഫ്രീഡ സൈമൺ, കോളജ് പ്രിൻസിപ്പൽ ഡോ. അഭിലാഷ്കുമാർ, കോളജ് യൂണിയൻ ചെയർമാൻ എസ്.എൽ.അരുൺ, സച്ച് പ്രതിനിധി അനന്ദു വിജയൻ, പെയ്മെന്റോളജി പ്രതിനിധി അനീഷ്, ലേഡീ റപ്രസന്റീവ് എ.അജീന എന്നിവർ പ്രസംഗിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

