കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരിയിൽ (Kozhikode Chemanchery) സ്വയം തീകൊളുത്തി ആത്മഹത്യ ചെയ്യാൻ ശ്രമിച്ച വയോധികനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാഞ്ഞിലശ്ശേരിയിലുള്ള മുൻ ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗം ഇ.
അനില്‍കുമാറിന്റെ വീട്ടുമുറ്റത്തുവെച്ചാണ് സംഭവം അരങ്ങേറിയത്. ഗുരുതരമായി പൊള്ളലേറ്റ പടിക്കല്‍കണ്ടി രവി (65) എന്നയാളെയാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചത്.
ഇന്നലെ രാത്രി 9.30ഓടെയാണ് ഈ ദാരുണ സംഭവം ഉണ്ടായത്. ശരീരത്തിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു ഇദ്ദേഹം.
തീ പടരുന്നത് കണ്ട് പരിസരവാസികൾ ഉടൻ തന്നെ ഓടിയെത്തുകയും വിവരം ബന്ധപ്പെട്ട അധികാരികളെ അറിയിക്കുകയും ചെയ്തു.
തുടർന്ന് കൊയിലാണ്ടി പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി ആവശ്യമായ രക്ഷാപ്രവർത്തനങ്ങൾ നടത്തി. ഉടൻ തന്നെ ആംബുലൻസിൽ കയറ്റിയാണ് ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയത്.
എന്നാൽ, എന്തിനാണ് ഇത്തരത്തിലുള്ള കടുംകൈ ചെയ്തതെന്ന് വ്യക്തതയില്ലെന്നും ഇതുസംബന്ധിച്ച് അന്വേഷണം നടത്തിവരികയാണെന്നും അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

