ശബരിമല ശ്രീകോവിലും ഏറ്റുമാനൂർ ക്ഷേത്രത്തിലെ ഏഴരപ്പൊന്നാനയുമടക്കമുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളിൽ ഇനി മുതൽ ഉന്നത കായികക്ഷമതയുള്ള സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കും.
ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ സ്ട്രോങ് റൂം സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനുള്ള യോഗ്യതാ മാനദണ്ഡങ്ങളിൽ അടിമുടി മാറ്റം വരുത്തിക്കൊണ്ടാണ് അധികൃതരുടെ ഉത്തരവ്. ക്ഷേത്രങ്ങളുടെ സുരക്ഷയും അമൂല്യ വസ്തുക്കളുടെ സംരക്ഷണവും ഉറപ്പാക്കുന്നതിന്റെ ഭാഗമായി, സ്ട്രോങ് റൂം ഗാർഡുകൾക്ക് മികച്ച ശാരീരികക്ഷമത ഉണ്ടായിരിക്കണമെന്ന് വിജിലൻസ് എസ്പി നിർദേശിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ്, അഗ്നിരക്ഷാസേന എന്നീ സേനാവിഭാഗങ്ങൾക്ക് സമാനമായ ശാരീരികക്ഷമതാ പരീക്ഷകൾ ദേവസ്വം ബോർഡും നടപ്പിലാക്കുന്നത്. ഇനിമുതൽ നിയമനം ലഭിക്കുന്നതിന് ഉദ്യോഗാർഥികൾ നിർദിഷ്ട
കായികയിനങ്ങളിൽ നിശ്ചിത നിലവാരം പുലർത്തണം. ആകെ നിശ്ചയിച്ചിരിക്കുന്ന എട്ട് കായിക ഇനങ്ങളിൽ അഞ്ചെണ്ണത്തിലെങ്കിലും യോഗ്യതാ മാർക്ക് നേടുന്നവർക്ക് മാത്രമേ സുരക്ഷാ വിഭാഗത്തിൽ ജോലി ലഭിക്കൂ.
പരീക്ഷയിലെ പ്രധാന ഇനങ്ങൾ താഴെ പറയുന്നവയാണ്:
– 100 മീറ്റർ ഓട്ടം: 14 സെക്കൻഡ്
– ഹൈജംപ്: 1.32 മീറ്റർ
– ലോങ്ജംപ്: 4.57 മീറ്റർ
– ഷോട്പുട്: 6.96 മീറ്റർ
– ത്രോയിങ് ദ് ക്രിക്കറ്റ് ബോൾ: 60.96 മീറ്റർ
– റോപ് ക്ലൈംപിങ്: 3.65 മീറ്റർ
– പുൾ അപ്: 8 തവണ
– 1500 മീറ്റർ ഓട്ടം: 5.44 മിനിറ്റ്
ഈ കായിക പരീക്ഷകളിൽ വിജയിക്കുന്നവർക്ക് മാത്രമേ ക്ഷേത്രങ്ങളുടെ സുരക്ഷാ ചുമതലയിൽ തുടരാനോ പുതിയതായി നിയമനം നേടാനോ സാധിക്കുകയുള്ളൂ എന്ന് അധികൃതർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

