തൃണമൂൽ കോൺഗ്രസിനെ പ്രതിസന്ധിയിലാക്കി കേന്ദ്ര ഏജൻസികളുടെ നടപടി. പാർട്ടിയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടുകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) മരവിപ്പിച്ചു.
ചാർട്ടഡ് വിമാനങ്ങൾ വാടകയ്ക്ക് എടുത്തതുമായി ബന്ധപ്പെട്ട് നിലവിൽ നടന്നുവരുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി. ഏകദേശം 440 കോടി രൂപയാണ് ഈ അക്കൗണ്ടുകളിലായി ഉള്ളത്.
അക്കൗണ്ടുകളിലെ ക്രമക്കേടുകൾ
തൃണമൂൽ കോൺഗ്രസിന്റെ ഉടമസ്ഥതയിലുള്ള മൂന്ന് എച്ച്ഡിഎഫ്സി ബാങ്ക് അക്കൗണ്ടുകളാണ് ഇഡി മരവിപ്പിച്ചത്. 2023 ഏപ്രിൽ മുതൽ 2026 ജൂൺ വരെയുള്ള കാലയളവിൽ പാർട്ടിയുടെ അക്കൗണ്ടുകളിൽ നിന്ന് 160 കോടി രൂപയോളം ‘കെയർവെൽ ഏവിയേഷൻ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്‘ എന്ന കമ്പനിയിലേക്കും അതിന്റെ അനുബന്ധ സ്ഥാപനങ്ങളിലേക്കും കൈമാറ്റം ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
ഈ തുക ഉപയോഗിച്ച് ‘എംബ്രായർ ലെഗസി 600‘ എന്ന ബിസിനസ് ജെറ്റും, ‘അഗസ്റ്റ 109 ഗ്രാൻഡ്ന്യൂ‘ ഹെലികോപ്റ്ററും വാങ്ങിയെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. പാർട്ടി നിലപാട്
നടപടി പൂർണ്ണമായും രാഷ്ട്രീയ പ്രേരിതമാണെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു.
പാർട്ടിയുടെ എല്ലാ ബാങ്ക് നിക്ഷേപങ്ങളും സുതാര്യമാണെന്നും, ലഭിച്ച സംഭാവനകളുടെ വിവരങ്ങൾ കൃത്യമായി ഇലക്ഷൻ കമ്മീഷനും ആദായനികുതി വകുപ്പിനും സമർപ്പിച്ചിട്ടുണ്ടെന്നും പാർട്ടി നേതൃത്വം അറിയിച്ചു. കൂടാതെ, എല്ലാ ഇടപാടുകളും സുതാര്യമായാണ് പാർട്ടി നടത്തിയതെന്ന് ടിഎംസി ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി പ്രതികരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

