സുപ്രീം കോടതിയിൽ കേരള സർക്കാരിന്റെ പ്രതിനിധിയായി ആദ്യമായി സീനിയർ സ്റ്റാൻഡിങ് കോൺസൽ പദവിയിലേക്ക് അഭിഭാഷകനായ എം.ആർ. രമേശ് ബാബുവിനെ നിയമിച്ചു.
ഇതു സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് സംസ്ഥാന സർക്കാർ പുറപ്പെടുവിച്ചു. സുപ്രീം കോടതിയിൽ സീനിയർ സ്റ്റാൻഡിങ് കോൺസൽ എന്ന പദവിയിൽ കേരളം നടത്തുന്ന ആദ്യ നിയമനമാണിത്.
നിലവിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കോൺസൽ ആയി പ്രവർത്തിച്ചുവരികയാണ് അദ്ദേഹം. നേരത്തെ 2001-2006, 2011-2016 എന്നീ കാലയളവുകളിൽ കേരള സർക്കാരിന്റെ സ്റ്റാൻഡിങ് കോൺസൽ ആയും ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഇതോടൊപ്പം സംസ്ഥാന സർക്കാരിനുവേണ്ടി കോടതി നടപടികളിൽ ഹാജരാകുന്നതിനായി നാല് സ്റ്റാൻഡിങ് കോൺസൽമാരെയും സർക്കാർ നിയമിച്ചിട്ടുണ്ട്. അൽജോ കെ.
ജോസഫ്, പി.എസ്. സുൽഫിക്കർ അലി, മർസൂഖ് തങ്ങൾ, ജയിംസ് പി.
തോമസ് എന്നിവരാണ് പുതിയ സ്റ്റാൻഡിങ് കോൺസൽമാർ. നിയമിതരായ അഭിഭാഷകരുടെ പശ്ചാത്തലം: അൽജോ കെ.
ജോസഫ്: എഐസിസി ലീഗൽ സെല്ലിന്റെ ജോയിന്റ് സെക്രട്ടറിയായി പ്രവർത്തിക്കുന്നു. മുൻപ് യൂത്ത് കോൺഗ്രസ് നിയമ വിഭാഗം അഖിലിന്ത്യ ചെയർമാനായും സുപ്രീം കോടതി അഡ്വക്കേറ്റ് ഓൺ റെക്കോർഡ് അസോസിയേഷന്റെ ട്രഷററായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
പി.എസ്. സുൽഫിക്കർ അലി: പാലക്കാട് കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റ് ആയി പ്രവർത്തിച്ചിട്ടുണ്ട്.
മർസൂഖ് തങ്ങൾ: തങ്ങൾ കുടുംബാംഗമായ മർസൂഖ് തങ്ങൾ നിയമരംഗത്ത് സജീവമാണ്. ജയിംസ് പി.
തോമസ്: മൂവാറ്റുപുഴ സ്വദേശിയായ ഇദ്ദേഹം 2012 മുതൽ സുപ്രീം കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകനാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

