അഞ്ചു പതിറ്റാണ്ടിലേറെ നീണ്ട ചരിത്രപ്രധാനമായ സർവീസുമായി രാജ്യത്തിന്റെ പാളത്തിലൂടെ **തമിഴ്നാട് എക്സ്പ്രസ്** ഇന്നും പ്രയാണം തുടരുകയാണ്.
എംജിആർ ചെന്നൈ സെൻട്രൽ – ന്യൂഡൽഹി – എംജിആർ ചെന്നൈ സെൻട്രൽ (12621/ 12622) റൂട്ടിൽ സർവീസ് നടത്തുന്ന ഈ ട്രെയിൻ കഴിഞ്ഞ **ഓഗസ്റ്റ് ഏഴിനാണ്** അമ്പതാം വാർഷികം പിന്നിട്ടത്. **1976 ഓഗസ്റ്റ് ഏഴിനായിരുന്നു** ഈ പ്രമുഖ ട്രെയിനിന്റെ കന്നി സർവീസ് ആരംഭിച്ചത്.
സുവർണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി റെയിൽവേയുടെ നേതൃത്വത്തിൽ വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചത്. ട്രെയിനിന്റെ എൻജിൻ ആകർഷകമായി അലങ്കരിക്കുകയും യാത്രക്കാർക്കും ജീവനക്കാർക്കും മധുരം വിതരണം ചെയ്യുകയും ചെയ്തു.
ഈ മനോഹരമായ ആഘോഷത്തിന്റെ ദൃശ്യങ്ങൾ ദക്ഷിണ റെയിൽവേ തങ്ങളുടെ ഔദ്യോഗിക സാമൂഹിക മാധ്യമ അക്കൗണ്ടുകൾ വഴി പുറത്തുവിട്ടിട്ടുണ്ട്. “Every track tells a story.
Every journey creates a memory. Celebrating 50 glorious years of the Tamil Nadu Express,” എന്നാണ് ദക്ഷിണ റെയിൽവേ ഇതിനോടകം പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കിയത്.
ചെന്നൈയിൽ നിന്നും ദിവസേന രാത്രി 10 മണിക്കാണ് തമിഴ്നാട് എക്സ്പ്രസ് പുറപ്പെടുന്നത്. ഏകദേശം **2182 കിലോമീറ്റർ** ദൂരം പിന്നിട്ട് **32 മണിക്കൂർ** കൊണ്ടാണ് ഈ വാഹനം ഡൽഹിയിൽ എത്തിച്ചേരുന്നത്.
തിരിച്ച് ന്യൂഡൽഹിയിൽ നിന്ന് എല്ലാ ദിവസവും രാത്രി **09.05-നാണ്** ചെന്നൈയിലേക്കുള്ള മടക്കയാത്ര. ചെന്നൈയ്ക്കും ഡൽഹിക്കും ഇടയിലുള്ള യാത്രയിൽ വിജയവാഡ, ഖമ്മം, വാറങ്കൽ, ബൽഹാർഷാ, നാഗ്പുർ, ഇറ്റാർസി, ഭോപ്പാൽ, ഝാൻസി, ഗ്വാളിയോർ, ആഗ്ര തുടങ്ങിയ പ്രധാന സ്റ്റേഷനുകളിൽ ട്രെയിനിന് സ്റ്റോപ്പുകൾ അനുവദിച്ചിട്ടുണ്ട്.
ഇതിൽ തന്നെ ചെന്നൈയ്ക്കും വിജയവാഡയ്ക്കും ഇടയിലുള്ള **431 കിലോമീറ്ററോളം** ദൂരം യാതൊരു സ്റ്റോപ്പുകളുമില്ലാതെയാണ് ട്രെയിൻ സർവീസ് നടത്തുന്നതെന്നതും ശ്രദ്ധേയമാണ്. അതേസമയം, അമ്പതു വർഷത്തെ ദീർഘകാലയളവിനിടയിൽ ഈ പ്രമുഖ സർവീസിന് ചില ദുരന്തമുഖങ്ങളെയും അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്.
സർവീസിന്റെ തുടക്കകാലത്ത് ചില പാളംതെറ്റലുകൾ ഉണ്ടായിട്ടുണ്ട്. **1981-ൽ** ആസിഫാബാദ് റോഡ് സ്റ്റേഷനിൽ വെച്ച് ട്രെയിൻ പാളംതെറ്റിണ്ടായ അപകടത്തിൽ **15 പേർ** മരണപ്പെട്ടു.
കൂടാതെ, **2012-ൽ** നെല്ലൂരിൽ വെച്ച് തമിഴ്നാട് എക്സ്പ്രസിന് തീപിടിച്ച് **32 പേർ** ജീവൻ വെടിഞ്ഞ സംഭവം ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിലെയും നടുക്കുന്ന ഓർമ്മകളിൽ ഒന്നാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

