ഹോർമുസ് കടലിടുക്കിൽ നടന്ന പുതിയ ആക്രമണ സംഭവങ്ങൾ ഗൾഫ് മേഖലയിലെ നയതന്ത്ര സമാധാന ശ്രമങ്ങൾക്ക് കനത്ത തിരിച്ചടിയാകുന്നു. സംഘർഷങ്ങൾ അവസാനിപ്പിക്കാൻ അന്താരാഷ്ട്ര തലത്തിൽ നടക്കുന്ന ശ്രമങ്ങളെ അട്ടിമറിക്കുന്നത് ഇറാനാണെന്ന് ജിസിസി (ഗൾഫ് സഹകരണ കൗൺസിൽ) കൂട്ടായ്മ രൂക്ഷമായി വിമർശിച്ചു.
കഴിഞ്ഞ കുറച്ചു കാലങ്ങളായി ഇറാനുമായി നയതന്ത്ര-വ്യാപാര ബന്ധങ്ങൾ പുനസ്ഥാപിക്കാൻ ഗൾഫ് രാജ്യങ്ങൾ വലിയ ശ്രമങ്ങൾ നടത്തിവരികയായിരുന്നു. ഇതിന്റെ ഭാഗമായി, ഇറാൻ മുൻ പരമോന്നത നേതാവ് അയത്തുള്ള അലി ഖംനഇയുടെ സംസ്കാര ചടങ്ങിലേക്ക് സൗദി അറേബ്യ വിദേശകാര്യ സഹമന്ത്രിയെ അയച്ചിരുന്നു.
സമാധാന ധാരണകൾക്ക് മുൻതൂക്കം നൽകി മുന്നോട്ട് പോകാൻ ഖത്തറും സജീവമായ ഇടപെടലുകൾ നടത്തിയിരുന്നു. എന്നിരുന്നാലും, ഈ സാഹചര്യങ്ങൾക്കിടയിലും ഹോർമുസ് കടലിടുക്കിൽ ഇറാൻ നടത്തിയ പുതിയ ആക്രമണങ്ങൾ മേഖലയെ ഞെട്ടിച്ചിരിക്കുകയാണ്.
ആക്രമിക്കപ്പെട്ട കപ്പലുകളിൽ സൗദിയുടെ അൽ വിദ്-യാൻ, ഖത്തറിന്റെ അൽ റകായത് എന്നിവ ഉൾപ്പെടുന്നു എന്നത് സ്ഥിതിഗതികളുടെ ഗൗരവം വർധിപ്പിക്കുന്നു.
ബഹറൈൻ, കുവൈത്ത് എന്നിവയ്ക്ക് നേരെ നേരത്തെ നടന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ജിസിസി രാജ്യങ്ങൾ ശക്തമായ വിയോജിപ്പാണ് പ്രകടിപ്പിച്ചത്. ആക്രമണങ്ങളുടെ എല്ലാ നഷ്ടങ്ങൾക്കും പ്രത്യാഘാതങ്ങൾക്കും ഉത്തരവാദി ഇറാനാണെന്ന് സൗദി അറേബ്യ മുന്നറിയിപ്പ് നൽകി.
സമാധാന ചർച്ചകളിലൂടെ നേടിയെടുത്ത പുരോഗതി നഷ്ടപ്പെടുത്തരുതെന്ന് ഖത്തർ അഭ്യർത്ഥിച്ചു. ഇറാന് ലഭിക്കേണ്ട
സാമ്പത്തിക സഹായങ്ങളിലും വ്യാപാര പങ്കാളിത്തത്തിലും ഗൾഫ് രാജ്യങ്ങളുടെ വലിയൊരു പങ്ക് ഉള്ളതിനാൽ, ഈ സംഭവങ്ങൾ മേഖലയിലെ വ്യാപാര ബന്ധങ്ങളെയും പ്രതികൂലമായി ബാധിക്കും. യുഎഇ, ഒമാൻ തുടങ്ങിയ രാജ്യങ്ങൾ പോലും ഇറാനുമായുള്ള നിലവിലെ സമീപനത്തിൽ അതൃപ്തി രേഖപ്പെടുത്തി രംഗത്തെത്തിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

