അറ്റ്ലാന്റയിൽ നടന്ന ലോകകപ്പ് പ്രീ-ക്വാർട്ടർ പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയോട് 3-2 എന്ന സ്കോറിന് ഈജിപ്ത് പരാജയപ്പെട്ടതിന് പിന്നാലെ, മത്സര നിയന്ത്രിച്ച റഫറി ഫ്രാൻസ്വ ലെറ്റെക്സിയറുടെ തീരുമാനങ്ങൾക്കെതിരെ ഔദ്യോഗികമായി പരാതി നൽകാൻ ഈജിപ്ഷ്യൻ ഫുട്ബോൾ ഫെഡറേഷൻ അന്താരാഷ്ട്ര ഫുട്ബോൾ സംഘടനയായ ഫിഫയെ സമീപിച്ചു. മത്സരത്തിൽ റഫറി അർജന്റീനയ്ക്ക് അനുകൂലമായി ഏകപക്ഷീയമായ നിലപാടുകൾ സ്വീകരിച്ചുവെന്നാണ് ഈജിപ്ഷ്യൻ ഫുട്ബോൾ ഫെഡറേഷന്റെ പ്രധാന ആരോപണം.
മത്സരത്തിന്റെ ഗതി
മത്സരത്തിൽ ഒരു ഘട്ടത്തിൽ 2-0 എന്ന നിലയിൽ മുന്നിട്ടുനിന്ന ഈജിപ്ത് അട്ടിമറി വിജയത്തിന്റെ തൊട്ടരികിലായിരുന്നു. യാസർ ഇബ്രാഹിം (15′), മൊസ്തഫ സിക്കോ (67′) എന്നിവരുടെ ഗോളുകളിലൂടെയാണ് ഈജിപ്ത് മത്സരത്തിൽ ആധിപത്യം പുലർത്തിയത്.
എന്നാൽ 79-ാം മിനിറ്റിൽ ക്രിസ്റ്റ്യൻ റൊമേറോ അർജന്റീനയുടെ ആദ്യ ഗോൾ മടക്കിയതോടെ മത്സരത്തിന്റെ ചിത്രം മാറി. തുടർന്ന് 83-ാം മിനിറ്റിൽ ലയണൽ മെസ്സി സമനില ഗോൾ നേടുകയും, ഇഞ്ചുറി ടൈമിൽ (90+3′) എൻസോ ഫെർണാണ്ടസ് വിജയഗോൾ സ്വന്തമാക്കുകയുമായിരുന്നു.
വിവാദമായ തീരുമാനങ്ങൾ
അറ്റ്ലാന്റ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ അങ്ങേയറ്റം നാടകീയമായ രംഗങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. ഇഞ്ചുറി ടൈമിൽ മാത്രം ഈജിപ്ഷ്യൻ താരങ്ങൾക്ക് 5 മഞ്ഞക്കാർഡുകളാണ് റഫറി നൽകിയത്.
റഫറിയുടെ കടുത്ത തീരുമാനങ്ങളും വിവേചനപരമായ സമീപനവുമാണ് തങ്ങളുടെ തോൽവിക്ക് കാരണമായതെന്ന് ഫെഡറേഷൻ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിലാണ് സംഭവത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഫിഫയ്ക്ക് പരാതി നൽകിയിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

