ഡൽഹിയിൽ നടന്ന സിജെപി പ്രതിഷേധവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്തവരുടെ കൂട്ടത്തിൽ മുൻ എംഎൽഎയും നേതാവുമായ വിക്രം സിങ്ങിന്റെ മകൾ യശസ്വിനി രാജ സിങ്ങും ഉൾപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ട്. ഡൽഹിയിലെ ഒരു പാർക്കിൽ ഇരിക്കുമ്പോഴാണ് പൊലീസ് തന്നെ കസ്റ്റഡിയിൽ എടുത്തതെന്ന് യശസ്വിനി ആരോപിക്കുന്നത്.
ഉത്തർപ്രദേശിലെ ഫത്തേപുർ സദർ മണ്ഡലത്തെ പ്രതിനിധീകരിച്ച ബിജെപി എംഎൽഎയായിരുന്നു വിക്രം സിങ്. നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് മുൻപ് ജൂൺ, ജൂലൈ മാസങ്ങളിൽ ഡൽഹി കേന്ദ്രീകരിച്ച് നടന്ന സമരങ്ങളിലും യശസ്വിനി രാജ സിങ് സജീവമായി പങ്കെടുത്തിരുന്നു.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് നടന്ന അന്നത്തെ പ്രക്ഷോഭങ്ങളിൽ ബിജെപി നേതാവിന്റെ മകൾ പങ്കെടുത്തത് വലിയ രീതിയിൽ വാർത്തകളിൽ ഇടം നേടിയിരുന്നു. എന്നാൽ മുൻകാല സമരങ്ങളിൽ നിന്നും വ്യത്യസ്തമായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള സിജെപി സമരത്തിന് അതിശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഡൽഹി പൊലീസ് ഏർപ്പെടുത്തിയിരുന്നത്.
തലസ്ഥാനത്തുടനീളം 40,000-ത്തിലധികം ഉദ്യോഗസ്ഥരെയാണ് വിവിധ മേഖലകളിൽ വിന്യസിപ്പിച്ചിരുന്നത്. സമരത്തിന് ഇറങ്ങുന്നതിന് തൊട്ടുമുമ്പ് തന്നെ സിജെപി നേതാക്കളെയും ആയിരക്കണക്കിന് പ്രതിഷേധക്കാരെയും പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

