ഡൽഹിയിലെ 45 മെട്രോ സ്റ്റേഷനുകൾ പൂർണ്ണമായും പ്രവർത്തനസജ്ജമായതായി ഡൽഹി റെയിൽ മെട്രോ കോർപ്പറേഷൻ അറിയിച്ചു. സിജെപിയും വിവിധ ഇടത് വിദ്യാർത്ഥി സംഘടനകളും സംയുക്തമായി നടത്തിയ പ്രതിഷേധ പരിപാടികളുടെ പശ്ചാത്തലത്തിലായിരുന്നു മുൻകരുതൽ നടപടിയായി സ്റ്റേഷനുകൾ താൽക്കാലികമായി അടച്ചിട്ടിരുന്നത്.
തുടക്കത്തിൽ വൈകീട്ട് ആറുമണിക്ക് സർവീസുകൾ സാധാരണ നിലയിലാകുമെന്നായിരുന്നു അറിയിപ്പെങ്കിലും, രാത്രി 10 മണി വരെ സുരക്ഷാ നിയന്ത്രണങ്ങൾ കർശനമായി തുടർന്ന ശേഷമാണ് ഔദ്യോഗികമായി സ്റ്റേഷനുകൾ തുറന്നത്. അതേസമയം, ഇന്നത്തെ പ്രതിഷേധങ്ങളെ പോലീസ് അതിശക്തമായി നേരിട്ടെങ്കിലും, ഇതിൽ തളരാതെ നാളെ രാവിലെ 10 മണിക്ക് ഡൽഹിയിലെ ജന്തർ മന്തിറിലേക്ക് വീണ്ടും മാർച്ച് നടത്തുമെന്ന് സിജെപി നേതൃത്വം വ്യക്തമാക്കി.
ഇടത് സംഘടനകളും ഈ മാർച്ചിൽ അണിനിരക്കുമെന്ന് വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. സംഘടനയുടെ പ്രധാന നേതാക്കൾ പോലീസ് കസ്റ്റഡിയിലായ സാഹചര്യത്തിൽ, മാധ്യമങ്ങളെ കണ്ട
സിജെപി നേതാവ് അജിങ്ക്യ ഷിൻഡെ ആണ് സമരപ്രഖ്യാപനം നടത്തിയത്. “ഇത് പുതിയ പോരാട്ടത്തിന്റെ തുടക്കം” എന്ന് വ്യക്തമാക്കിയ അദ്ദേഹം, ഗ്യാനേഷ് കുമാർ പദവിയിൽ നിന്ന് രാജി വെക്കാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നും കൂട്ടിച്ചേർത്തു.
ഇതിനിടയിൽ, ഡൽഹിയിലെ സഞ്ജയ് കോളനി പോലീസ് സ്റ്റേഷനിൽ മലയാളി സുപ്രീം കോടതി അഭിഭാഷകൻ ഫിദൽ ടോമിനെ പോലീസ് മർദ്ദിച്ചതായി ഗുരുതര ആരോപണം ഉയർന്നിട്ടുണ്ട്. അദ്ദേഹത്തെ അടിയന്തരമായി മോചിപ്പിക്കണമെന്നും ആവശ്യമായ വൈദ്യപരിശോധനകൾ ഉറപ്പാക്കണമെന്നും അഭിഭാഷക സംഘടനയായ എൽഎഎഫ്സി ആവശ്യപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

