ചന്ദ്രനിലേക്കുള്ള നിർണ്ണായകമായ ആർട്ടെമിസ് 3 ദൗത്യത്തിന്റെ ക്രൂ അംഗങ്ങളുടെ ഔദ്യോഗിക വിവരങ്ങൾ നാസ പുറത്തുവിട്ടു. ദൗത്യത്തിന്റെ സുഗമമായ നടത്തിപ്പിനായി വിവിധ തലങ്ങളിലുള്ള വിദഗ്ധരെയാണ് ഇതിനായി തെരഞ്ഞെടുത്തിരിക്കുന്നത്.
ദൗത്യത്തിന്റെ കമാൻഡറായി നാസ ആസ്ട്രോനോട്ട് രാൻഡി ബ്രെസ്നിക് ചുമതലയേൽക്കും. ആൻഡ്രെ ഡഗ്ലസ്, ഫ്രാങ്ക് റൂബിയോ എന്നിവർ മിഷൻ സ്പെഷ്യലിസ്റ്റുകളായി ദൗത്യത്തിന്റെ ഭാഗമാകും.
യൂറോപ്യൻ സ്പേസ് ഏജൻസിയുടെ പ്രതിനിധിയായ ലൂക പെർമിറ്റാനോ ആയിരിക്കും മിഷൻ പൈലറ്റ്. ഇറ്റാലിയൻ ബഹിരാകാശ ഏജൻസിയുടെ ഭാഗമായ വ്യക്തികൂടിയാണ് ലൂക പർമിറ്റാനോ.
ചന്ദ്രന്റെ ഭ്രമണപഥത്തിൽ വെച്ച് മറ്റ് പേടകങ്ങളുമായി ഡോക് ചെയ്യുന്നതുൾപ്പെടെയുള്ള സങ്കീർണ്ണവും നിർണ്ണായകവുമായ പരീക്ഷണങ്ങളാണ് ആർട്ടെമിസ് 3 ദൗത്യത്തിലൂടെ ലക്ഷ്യമിടുന്നത്. മനുഷ്യനെ ചന്ദ്രനിൽ എത്തിക്കുന്നതിനായി ആസൂത്രണം ചെയ്തിട്ടുള്ള ആർട്ടെമിസ് 4 ദൗത്യത്തിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണ് ഈ ദൗത്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

