സുഭാഷ് കെ രാജ് സംവിധാനം നിർവഹിച്ച് അർജുൻ സർജ കേന്ദ്ര കഥാപാത്രമായി എത്തിയ ‘ബ്ലാസ്റ്റ്’ തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്നു. മെയ് 28-ന് ആഗോളതലത്തിൽ റിലീസ് ചെയ്ത ചിത്രം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് നേടിയെടുക്കുന്നത്.
ഒരു ഫാമിലി എന്റർടൈനറായി അണിയിച്ചൊരുക്കിയ ഈ ചിത്രത്തിൽ പ്രീതി മുകുന്ദൻ, അഭിരാമി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ചിത്രത്തിലെ താരങ്ങളുടെ മികച്ച പ്രകടനം തന്നെയാണ് സിനിമയുടെ വിജയത്തിന് അടിത്തറയെന്ന് പ്രേക്ഷകർ വിലയിരുത്തുന്നു.
സിനിമയുടെ ഡിജിറ്റൽ സ്ട്രീമിംഗ് അവകാശം സംബന്ധിച്ച വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ് ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയതെന്നാണ് വിവരം.
എന്നാൽ, ചിത്രം എന്നാണ് ഒടിടിയിൽ ലഭ്യമാകുക എന്നത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭിച്ചിട്ടില്ല. ഒരു കരാട്ടെ മാസ്റ്ററുടെയും കുടുംബത്തിന്റെയും ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നുവരുന്ന ചില വ്യക്തികളും തുടർന്നുണ്ടാകുന്ന സംഘർഷഭരിതമായ സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
രവി ബസ്റൂർ ആണ് ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത്. 18 കോടി രൂപ മുതൽമുടക്കിൽ നിർമ്മിച്ച ചിത്രം ബോക്സ് ഓഫീസിലും മികച്ച നേട്ടമാണ് കൈവരിക്കുന്നത്.
എജിഎസ് എന്റർടൈൻമെന്റ് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ അർജുൻ ചിദംബരം, ദിലീപൻ, ബാല ഹസൻ, ജോൺ കോക്കൻ, രമേശ് നാരായണൻ, പവൻ, വിവേക് പ്രസന്ന, വിനോദ് സാഗർ തുടങ്ങിയവരും അണിനിരക്കുന്നുണ്ട്. അരുൺ രാധാകൃഷ്ണൻ ഛായാഗ്രഹണവും, പ്രദീപ് രാഘവ് ചിത്രസംയോജനവും നിർവഹിച്ചിരിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

