ഇന്ത്യൻ സേനയിൽ 37 വർഷം നീണ്ട സ്തുത്യർഹമായ സേവനം പൂർത്തിയാക്കി ജന്മനാടായ പന്തളത്ത് മടങ്ങിയെത്തിയ ലഫ്.
കേണൽ കെ. മധുവിന് നാട്ടുകാരുടെ നേതൃത്വത്തിൽ ഊഷ്മളമായ സ്വീകരണം നൽകി.
സഹപ്രവർത്തകരും സുഹൃത്തുക്കളും ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ അദ്ദേഹത്തെ ആദരിച്ചു. ബ്രിഗേഡിയർ ജി.
സുരേഷ് സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്തു. അഡ്വ.
ജിതേഷ്ജി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. അടൂർ എംഎൽഎ അഡ്വ.
സി.വി. ശാന്തകുമാർ, ഉടുമ്പുഞ്ചോല എംഎൽഎയും മുൻ സൈനികനുമായ അഡ്വ.
സേനാപതി വേണു എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു. കേണൽ യു.കെ.
നായർ, കേണൽ എസ്. സുരേഷ്, എസ്എൻഡിപി യോഗം നേതാവ് ഡോ.
എ.വി. ആനന്ദരാജ്, കെപിസിസി സെക്രട്ടറി എം.എൻ.
ഗോപി, പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ മുൻ സംസ്ഥാന പ്രസിഡന്റ് സി.ആർ. ബിജു, കുളനട
പഞ്ചായത്ത് അംഗം ജി. രഘുനാഥ്, തുമ്പമൺ പഞ്ചായത്ത് അംഗം സഖറിയ വർഗീസ്, ഡോ.
അമൃത, സുജി മധു, അർജുൻ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

