റീട്ടെയ്ൽ വ്യാപാര മേഖലയിലെ ആധുനിക പ്രവണതകളും പുത്തൻ സാധ്യതകളും ചർച്ച ചെയ്യുന്നതിനായി സംഘടിപ്പിക്കുന്ന കേരള റീട്ടെയ്ൽ കോൺക്ലേവ് 2026, ജൂൺ 12-ന് കൊച്ചിയിലെ റാഡിസൺ ബ്ലൂ ഹോട്ടലിൽ വെച്ച് നടക്കും. രാജ്യാന്തര നിയമസ്ഥാപനമായ അൾട്ടാസിറ്റ് ഗ്ലോബലും കൊച്ചിൻ ചേംബർ ഓഫ് കൊമേഴ്സും സംയുക്തമായാണ് ഈ പരിപാടിക്ക് വേദിയൊരുക്കുന്നത്.
റീട്ടെയ്ൽ രംഗത്ത് മികച്ച പ്രവർത്തനം കാഴ്ചവെക്കുന്നവർക്കുള്ള സ്പൈസ് കോസ്റ്റ് എക്സലൻസ് പുരസ്കാര വിതരണവും ഇതോടനുബന്ധിച്ച് നടക്കും. ജൂൺ 12 വൈകുന്നേരം 5.30-ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ മിൽമ ചെയർമാൻ കെ.എസ്.
മണി മുഖ്യാതിഥിയായി പങ്കെടുക്കും. കൊച്ചിൻ ചേംബർ പ്രസിഡന്റ് വിനോദിനി സുകുമാർ, അൾട്ടാസിറ്റ് ഗ്ലോബൽ അസോസിയേറ്റ് പാർട്ണർ അഡ്വ.
മഞ്ജു അമ്മനാഥ്, കൊച്ചിൻ ചേംബർ വൈസ് പ്രസിഡന്റ് ബിബു ബി. പുന്നൂരാൻ എന്നിവർ ചടങ്ങിൽ സംസാരിക്കും.
തുടർന്ന്, ‘ഇന്ത്യയിലെ ഉപഭോക്തൃ സമ്പദ്വ്യവസ്ഥയുടെ ഡിജിറ്റൽ പരിണാമം’ എന്ന വിഷയത്തിൽ വിദഗ്ധർ പങ്കെടുക്കുന്ന പാനൽ ചർച്ച നടക്കും. എം1 മാർക്കറ്റിങ് സർവീസസ് ഡയറക്ടർ മഹാദേവൻ ജയറാം മോഡറേറ്ററായി എത്തുന്ന ചർച്ചയിൽ ഡോ.
സുധീർ രാജ രവീന്ദ്രൻ (അൾട്ടാസിറ്റ് ഗ്ലോബൽ), ദീപക് അശ്വനി (അശ്വനി ലച്ച്മൻദാസ് ഗ്രൂപ്പ്), ജോസ് അലക്സ് (കപ്പോ ഫുഡ്), ശ്രീനാഥ് വിഷ്ണു (വി.എൻ.ജി. ഫുഡ്സ്), മൈക്കൽ ഡൊമിനിക് (സി.ജി.എച്ച്.
എർത്ത്), കെ.എസ്. മണി (മിൽമ) എന്നിവർ ചർച്ചയിൽ പങ്കാളികളാകും.
ചടങ്ങിന് അൾട്ടാസിറ്റ് ഗ്ലോബൽ മാർക്കറ്റിങ് ഹെഡ് പ്രീതി തോമസ് നന്ദി രേഖപ്പെടുത്തും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

