മലയാളത്തിൽ ഏറ്റവും കൂടുതൽ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന ദൃശ്യം 3. ആദ്യ രണ്ട
ഭാഗത്തിന്റെയും വമ്പൻ വിജയത്തിന് ശേഷമെത്തുന്ന മൂന്നാം ഭാഗത്തിൽ ജോർജുകുട്ടിയും കുടുംബവും കുടുങ്ങുമോ എന്നാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്. മെയ് 21ന് മോഹൻലാലിന്റെ ജന്മദിനത്തിലാണ് ചിത്രം ആഗോള റിലീസായി എത്തുന്നത്.
ചിത്രത്തിന്റെ ആദ്യ ഷോ രാവിലെ എട്ട് മാനിക്കാണെന്ന് നേരത്തെ അണിയറപ്രവർത്തകർ പ്രഖ്യാപിച്ചിരുന്നു. നേരത്തെ പുറത്തുവന്ന ചിത്രത്തിന്റെ ടീസറും ചർച്ചയായിരുന്നു.
ഇന്ന് വൈകുന്നേരം ചിത്രത്തിൻറെ ട്രെയിലറിന് വേണ്ടി പ്രതീക്ഷയോടെയാണ് പ്രേക്ഷർ കാത്തിരിക്കുന്നത്. ഇപ്പോഴിതാ കഴിഞ്ഞ ദിവസം നടന്ന ചിത്രത്തിന്റെ പ്രസ് മീറ്റിനിടെ ഉയർന്ന ഒരു ചോദ്യവും അതിന് മോഹൻലാൽ നൽകിയ ഉത്തരവുമാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുന്നത്.
‘ലാലേട്ടാ മെയ് 21 ന് തൂക്കണം’ എന്നായിരുന്നു കമന്റ്. ഇതിന് മറുപടിയായി പ്രസ് മീറ്റ് കഴിഞ്ഞ് നടന്ന് പോവുമ്പോൾ ‘തൂക്കും’ എന്ന് മോഹൻലാൽ പറയുന്നുണ്ട്.
മോഹൻലാലിന്റേയും ജീത്തു ജോസഫിന്റെയും ദൃശ്യം 3 യിലുള്ള ആത്മവിശ്വാസം ആരാധകർക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്. ആദ്യ ദിനം തന്നെ പോസിറ്റിവ് അഭിപ്രായങ്ങൾ ലഭിച്ചാൽ ബോക്സോഫീസിലും ചിത്രം ചരിത്രം സൃഷ്ടിക്കുമെന്നുറപ്പാണ്.
യു/എ 13+ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഏപ്രിൽ 2 ന് ആഗോള റിലീസ് നിശ്ചയിച്ചിരുന്ന ചിത്രം പശ്ചിമേഷ്യൻ യുദ്ധ പശ്ചാത്തലത്തിൽ മെയ് 21 ലേക്ക് നീട്ടുകയായിരുന്നു.
മോഹൻലാലിന് പുറമേ മീന, അൻസിബ ഹസൻ, എസ്തര് അനില്‍, ആശാ ശരത്, സിദ്ധിഖ്, കലാഭവൻ ഷാജോണ്‍, ഇര്‍ഷാദ്, ഗണേഷ് കുമാർ തുടങ്ങിയ താരങ്ങളും സിനിമയിൽ ഉണ്ടാകും. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് സിനിമ നിർമിച്ചിരിക്കുന്നത്.
അതേസമയം, ചിത്രത്തിന്റെ ഹിന്ദി പതിപ്പ് 2026 ഒക്ടോബര്‍ രണ്ടിന് റിലീസ് ചെയ്യും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

