തിരുവനന്തപുരം: കാട്ടാക്കട വീരണകരുവിൽ നിന്നും ഒരു കുടുംബത്തിലെ മൂന്ന് അംഗങ്ങളെ കാണാതായ സംഭവത്തിൽ പുതിയ വഴിതിരിവ്. കാണാതായ ആതിര തന്റെ അമ്മ ശൈലജയെ ഫോണിൽ ബന്ധപ്പെട്ടു.
തങ്ങൾ നിലവിൽ എറണാകുളത്താണെന്നാണ് ഇവർ അമ്മയെ അറിയിച്ചത്. വീരണകാവ് സ്വദേശികളായ ശങ്കർ, ഭാര്യ ആതിര, മകൾ ധ്വനി എന്നിവരെ ഇന്നലെ ഉച്ചയോടെയാണ് കാണാതായത്.
കുടുംബത്തിന്റെ പരാതിയെ തുടർന്ന് പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് ഇന്ന് വൈകീട്ടോടെ ആതിര അമ്മയെ ഫോണിൽ വിളിച്ചത്. എന്നാൽ, എറണാകുളത്താണെന്ന് അറിയിച്ച ആതിരയോട് കൂടുതൽ വിവരങ്ങൾ തിരക്കുന്നതിനിടെ കോൾ വിച്ഛേദിക്കപ്പെട്ടു.
തുടർന്ന് അമ്മയിൽ നിന്നും ഫോൺ വാങ്ങി സംസാരിക്കാൻ ശ്രമിച്ച പൊലീസുകാരോട് തങ്ങൾ മൂന്നാറിലാണെന്നാണ് ആതിരയുടെ ഭർത്താവ് ശങ്കർ പറഞ്ഞത്. ഇതിന് പിന്നാലെ ഫോൺ വീണ്ടും സ്വിച്ച് ഓഫ് ചെയ്യുകയായിരുന്നു.
കുടുംബത്തിന് കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നതായാണ് പ്രാഥമിക വിവരം. വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ബാങ്ക് അധികൃതർ ശങ്കറിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നെങ്കിലും കിട്ടിയിരുന്നില്ല.
തുടർന്ന് ബാങ്ക് പ്രതിനിധികൾ വീട്ടിലെത്തി അന്വേഷണം നടത്തിയപ്പോഴാണ് കുടുംബത്തെ വീടുകളിൽ കാണാനില്ലെന്ന വിവരം പുറത്തുവരുന്നത്. സംഭവത്തിൽ കാട്ടാക്കട
പൊലീസ് ഊർജിതമായ അന്വേഷണം നടത്തിവരികയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

