നടിയും നടനുമടക്കം പ്രതിയായ ഡോക്ടർ മർദന കേസിൽ വഴിതിരിവ്. മര്‍ദനത്തിനും പിടിച്ചുപറിക്കും ഇരയായതായി പരാതി നൽകി പ്രമുഖ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ ഡോ.
ജോൺസൺ കെ.വർഗീസിനെതിരെ ഗുരുതര ആരോപണവുമായി യുവതി രംഗത്തെത്തി. മദ്യം കഴിപ്പിച്ച് അവശയാക്കിയ ശേഷം ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് നടിയുടെ ബന്ധുവിന്റെ പരാതി.
ഈ സംഭവത്തിൽ ഇൻഫോ പാർക്ക് പൊലീസ് കേസെടുത്തിട്ടുണ്ട്. വിവാദത്തിന് പിന്നാലെ ഡോക്ടറെ ആശുപത്രി അധികൃതർ ജോലിയിൽ നിന്ന് പുറത്താക്കി.
പരാതി നൽകിയ യുവതിയുടെ കുടുംബ ഡോക്ടർ കൂടിയാണ് ജോൺസൺ. കഴിഞ്ഞ മാസം ഇൻഫോപാർക്കിനടുത്തുള്ള ഹോട്ടലിൽ വെച്ച് മദ്യം നൽകി തന്നെ പീഡിപ്പിക്കുകയായിരുന്നു എന്നാണ് യുവതിയുടെ മൊഴി.
കൂടാതെ, തന്റെ നഗ്നചിത്രങ്ങൾ ഇയാൾ പകര്‍ത്തിയിട്ടുണ്ടോ എന്ന് സംശയമുണ്ടെന്നും യുവതി പരാതിയിൽ വ്യക്തമാക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തത്.
കഴിഞ്ഞ ദിവസം യുവതിയുടെ ബന്ധു കൂടിയായ നടിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബന്ധുവിന് അസുഖമാണെന്ന് പറഞ്ഞ് വിളിച്ചു വരുത്തിയ ശേഷം പീഡന പരാതി നൽകുമെന്ന് ഭീഷണിപ്പെടുത്തി മർദിച്ചെന്നു കാട്ടിയാണ് ഡോ.
ജോ. ജോൺസൺ കടവന്ത്ര പൊലീസിന് ആദ്യം പരാതി നൽകിയിരുന്നത്.
മൂന്നേകാൽ ലക്ഷം രൂപ വില വരുന്ന തന്റെ രണ്ടു മൊബൈൽ ഫോണുകളും വാച്ചും ഇയർപോഡും പ്രതികൾ പിടിച്ചുപറിച്ചെന്നും ഡോക്ടറുടെ പരാതിയിലുണ്ടായിരുന്നു. തുടർന്ന് നടി ഉൾപ്പെടെ 12 പേരെ പ്രതികളാക്കി പൊലീസ് കേസെടുക്കുകയും നടി, നടനും പ്രൊഡക്ഷൻ എക്സിക്യൂട്ടീവുമായ ബിബിൻ പെരുമ്പിള്ളി, സുഹൃത്ത് കെ.ബി.വിഷ്ണു എന്നിവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
ഇതിൽ വിഷ്ണു ഒട്ടേറെ കേസുകളിൽ പ്രതിയാണ്. സംഭവം നടന്ന് രണ്ടു ദിവസത്തിനു ശേഷമാണ് ഡോക്ടർ പരാതിയുമായി മുന്നോട്ടു വന്നത്.
ശാരീരിക വേദന കടുത്തതും പ്രതികൾ വധഭീഷണി മുഴക്കിയതുമാണ് പരാതി നൽകാൻ വൈകാൻ കാരണമെന്നാണ് ഡോക്ടർ വിശദീകരിക്കുന്നത്. നടി ഉൾപ്പെടെയുള്ളവർ അറസ്റ്റിലായതിന് പിന്നാലെയാണ് കേസിൽ നിർണായക വിവരങ്ങൾ പുറത്തുവരുന്നതും ഡോക്ടർക്കെതിരെ പുതിയ പീഡന പരാതി ഉയരുന്നതും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

