നവഡൽഹി: ഒക്ടോബർ 10-ന് ഡൽഹിയിലെ ജന്തർ മന്ദറിൽ സി.ജെ.പി വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിൽ വലിയതോതിൽ പ്രതിഷേധ സമരം നടക്കാനിരിക്കുന്ന സാഹചര്യത്തിൽ നഗരത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി അധികൃതർ. ഈ മാസം പത്തിന് നടക്കുന്ന സമരത്തിൽ വൻ ജനാവലി പങ്കെടുക്കാൻ സാധ്യതയുണ്ടെന്നുള്ള രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടർന്നാണ് നടപടി.
ക്രമസമാധാന പാലനത്തിന്റെ ഭാഗമായി 500-ലധികം വനിതാ പോലീസ് ഉദ്യോഗസ്ഥരെയാണ് പ്രത്യേകമായി വിന്യസിക്കാൻ തീരുമാനിച്ചിരിക്കുന്നത്. സമരത്തിൽ പങ്കെടുക്കാനെത്തുന്ന സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ക്രമസമാധാന പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനുമാണ് മുൻകരുതൽ എന്ന നിലയിൽ കൂടുതൽ വനിതാ സേനാംഗങ്ങളെ നിയോഗിച്ചിട്ടുള്ളത്.
നഗരത്തിലെ ക്രമസമാധാനം തകരാതിരിക്കാനും യാത്രാതടസ്സങ്ങൾ ഒഴിവാക്കാനും വിപുലമായ സുരക്ഷാ പദ്ധതികളാണ് ഡൽഹി പോലീസ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി ജന്തർ മന്ദറിന് ചുറ്റുമുള്ള റസിഡന്റ് വെൽഫെയർ അസോസിയേഷനുകളുടെ ഭാരവാഹികളുമായും പേയിംഗ് ഗസ്റ്റ് ഉടമകളുമായും പോലീസ് അധികൃതർ ചർച്ചകൾ നടത്തിയിട്ടുണ്ട്.
പ്രദേശത്ത് അപരിചിതരായ വ്യക്തികളെയോ സംശയാസ്പദമായ സാഹചര്യങ്ങളെയോ കണ്ടാൽ ഉടൻ വിവരം പോലീസിനെ അറിയിക്കണമെന്ന് ഇവർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സമരക്കാരുടെ നീരീക്ഷണത്തിനും ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തികൾ പ്രതിഷേധത്തിൽ നുഴഞ്ഞുകയറുന്നത് തടയുന്നതിനുമായി ഡൽഹി അതിർത്തികളിലും നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലും പരിശോധനകൾ കർശനമാക്കിയിട്ടുണ്ട്.
ഒക്ടോബർ 10-ലെ സമരത്തോട്ടനുബന്ധിച്ച് പൊതുജനങ്ങൾക്കും യാത്രാസൗകര്യങ്ങൾക്കും യാതൊരുവിധ തടസ്സങ്ങളും ഉണ്ടാകാതിരിക്കാനുള്ള എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

