സ്വന്തമായി ഒരു വ്യവസായ സംരംഭമോ സ്റ്റാർട്ടപ്പോ ആരംഭിച്ച് അത് വിജയത്തിലെത്തിക്കാൻ ആഗ്രഹിക്കുന്നവർക്കായി പുതിയ അവസരമൊരുങ്ങുന്നു. പ്രമുഖ ബിസിനസ് വിദഗ്ധരിൽ നിന്ന് സംരംഭകത്വ പാഠങ്ങൾ നേരിട്ടറിയാൻ അവസരം ഒരുക്കിക്കൊണ്ട് സമ്പാദ്യം കേരള ബിസിനസ് സമ്മിറ്റ് വീണ്ടും കൊച്ചിയിലേക്ക് എത്തുന്നു.
ഈ മാസം 29 ന് കൊച്ചി ക്രൗൺ പ്ലാസയിലാണ് സമ്മിറ്റ് സംഘടിപ്പിച്ചിരിക്കുന്നത്. കേരളത്തിനകത്തും പുറത്തുനിന്നുമുള്ള പതിനഞ്ചോളം സംരംഭകരും പ്രമുഖ ബിസിനസ് പ്രഫഷനലുകളും ചടങ്ങിൽ പങ്കെടുത്ത് തങ്ങളുടെ അറിവുകളും അനുഭവങ്ങളും പങ്കുവെക്കും.
പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് ബിസിനസ് വിദഗ്ധരുമായി നേരിട്ട് സംവദിക്കാനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്. ‘മുന്നേറാം ബിസിനസിലൂടെ പുതിയ സമ്പദ് വ്യവസ്ഥയിലേക്ക്’ എന്നതാണ് നാലാമത് സമ്പാദ്യം ബിസിനസ് മീറ്റിന്റെ മുഖ്യപ്രമേയം.
ഇന്ത്യയിൽത്തന്നെ അസാധാരണ വിജയം നേടി ശ്രദ്ധേയരായ സംരംഭകരുടെ സാന്നിധ്യമാണ് ഇത്തവണത്തെ പ്രധാന ആകർഷണം. വിജയകരമായ ആശയങ്ങൾ എങ്ങനെ കണ്ടെത്തിയെന്നും, വിവിധ ഘട്ടങ്ങളിൽ നേരിടേണ്ടി വന്ന വെല്ലുവിളികളെ എങ്ങനെ തരണം ചെയ്തെന്നും, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) അടക്കമുള്ള നവീന സാങ്കേതികവിദ്യകൾ ബിസിനസ് വളർച്ചയ്ക്കായി എങ്ങനെ പ്രയോജനപ്പെടുത്തിയെന്നും ഇവർ വിശദീകരിക്കും.
ഒപ്പം വിവിധ പാനൽ ചർച്ചകളും പ്രസന്റേഷനുകളും ഉണ്ടായിരിക്കും. ചെറുകിട
സംരംഭകർക്ക് മൂലധനം കണ്ടെത്താനുള്ള വ്യത്യസ്ത വഴികൾ, സ്റ്റാർട്ടപ്പുകൾക്ക് എയ്ഞ്ചൽ ഫണ്ടിങ് എങ്ങനെ ഉറപ്പാക്കാം തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുള്ള പ്രത്യേക സെഷനുകളും സമ്മിറ്റിൽ നടക്കും. പ്രമുഖ ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് എംക്രെഡ് ആണ് സമ്മിറ്റിന്റെ മുഖ്യ സ്പോൺസർ.
ധനകാര്യ സേവനദാതാക്കളായ സുപ്ര പസിഫിക് പവേഡ് ബൈ സ്പോൺസറും ഹോംസ് (Hawms) ഇക്വിറ്റീസ് അസോഷ്യേറ്റ് സ്പോൺസറുമാണ്. മുൻകൂട്ടി റജിസ്റ്റർ ചെയ്യുന്നവർക്ക് രാവിലെ 9.30 മുതൽ വൈകിട്ട് 6 വരെ നീളുന്ന സമ്മിറ്റിൽ പങ്കെടുക്കാവുന്നതാണ്.
വിദ്യാർഥികൾക്കായി പ്രത്യേക നിരക്കിൽ സീറ്റുകൾ ലഭ്യമാക്കിയിട്ടുണ്ട്. ഏർലി ബേഡ് ഓഫറോടെ ക്യുആർ കോഡ് സ്കാൻ ചെയ്തും ഇതിനായി റജിസ്റ്റർ ചെയ്യാം.
കൂടുതൽ വിവരങ്ങൾക്ക് 73566 06923 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

