മണർകാട് സെന്റ് മേരീസ് കോളജ് എൻഎസ്എസ് യൂണിറ്റ് 37ന്റെയും കായിക വിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ രൂപീകരിച്ച എസ്എംസി വെൽനെസ് ക്ലബ്ബിന്റെ ഔദ്യോഗിക ഉദ്ഘാടനം ചരിത്ര വിഭാഗം മേധാവി ഡോ. മോയ്ദീൻ.സി നിർവഹിച്ചു.
അധ്യാപകരുടെയും അനധ്യാപകരുടെയും വിദ്യാർഥി സമൂഹത്തിന്റെയും മാനസികവും ശാരീരികവുമായ ആരോഗ്യം വളർത്തുക, ആരോഗ്യകരമായ ജീവിതശൈലി സമൂഹത്തിൽ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഈ പുതിയ ക്ലബ്ബ് പ്രധാനമായും ലക്ഷ്യമിടുന്നത്. ആരോഗ്യകരമായ ക്യാംപസ് എന്ന ആശയം മുൻനിർത്തിക്കൊണ്ട് വ്യായാമം, വിവിധ കായിക പ്രവർത്തനങ്ങൾ, മാനസികാരോഗ്യം, ആരോഗ്യ ബോധവൽക്കരണം തുടങ്ങിയ മേഖലകളിൽ വൈവിധ്യമാർന്ന പരിപാടികൾ വരും ദിവസങ്ങളിൽ സംഘടിപ്പിക്കും.
സംസ്ഥാന അത്ലറ്റിക്സ് ടെക്നിക്കൽ ഒഫിഷ്യലും കോളജ് കായിക വിഭാഗം മേധാവിയുമായ ഡോ. അരുൺ പി.ജെ പരിപാടിയുടെ മുഖ്യ പരിശീലകനായി ചുമതല നിർവഹിക്കും.
ചടങ്ങിൽ എൻഎസ്എസ് പ്രോഗ്രാം ഓഫിസർമാരായ ഡോ. അനുപ റോസ് ബാബു, ഷൈൻ.ഒ.വി തുടങ്ങിയവർ സന്നിഹിതരായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

