ഡൽഹി: ട്രെയിൻ യാത്രകളിൽ സഹയാത്രികർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വിധത്തിൽ ഉച്ചത്തിൽ പാട്ടുവെക്കുന്നതും വീഡിയോകൾ കാണുന്നതും കുറ്റകരമാക്കി ദക്ഷിണ റെയിൽവേ ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. ട്രെയിനുകളിൽ യാത്ര ചെയ്യുമ്പോൾ ഇയർഫോൺ ഉപയോഗിക്കാതെ മൊബൈലോ മറ്റ് ഉപകരണങ്ങളോ ഉപയോഗിച്ച് ഉച്ചത്തിൽ ശബ്ദം കേൾക്കുന്ന പ്രവണത വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇന്ത്യൻ റെയിൽവേയുടെ ഈ സുപ്രധാന നടപടി.
പുതിയ ചട്ടപ്രകാരം ഈ നിയമം ലംഘിക്കുന്നവർക്ക് പിഴയും തടവുശിക്ഷയും ഉൾപ്പെടെയുള്ള കടുത്ത ശിക്ഷാ നടപടികൾ നേരിടേണ്ടി വരും. ട്രെയിനുകൾക്കുള്ളിലും റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിലും സമാധാന അന്തരീക്ഷവും യാത്രക്കാരുടെ സ്വകാര്യതയും പൂർണ്ണമായി ഉറപ്പുവരുത്തുക എന്നതാണ് ഈ പുതിയ ഉത്തരവിലൂടെ ലക്ഷ്യമിടുന്നത്.
ജന വിശ്വാസ് (നിയമ ഭേദഗതി) ആക്ട് പ്രകാരമാണ് നിലവിലുള്ള റെയിൽവേ നിയമങ്ങളിൽ ഈ ഭേദഗതി വരുത്തിയിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

