ഇ20 പെട്രോൾ ഉപയോഗം കാരണം വാഹനങ്ങളുടെ മൈലേജ് കുറയുന്നുവെന്ന വ്യാപകമായ പരാതികൾക്കും ആക്ഷേപങ്ങൾക്കും മറുപടിയുമായി കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി രംഗത്ത്. ഇ20 ഇന്ധനം ഉപയോഗിച്ചതുമൂലം തകരാറിലായ ഒരൊറ്റ കാറെങ്കിലും രാജ്യത്ത് ചൂണ്ടിക്കാണിക്കാൻ സാധിക്കുമോ എന്ന് അദ്ദേഹം വെല്ലുവിളിച്ചു.
എഥനോൾ പദ്ധതിക്കെതിരെ രാജ്യത്ത് നടക്കുന്നത് വ്യാജപ്രചാരണങ്ങൾ മാത്രമാണെന്നും, ഇതൊരു ‘പെയ്ഡ് ക്യാംപെയ്നാണെന്നും’ നിതിൻ ഗഡ്കരി തുറന്നടിച്ചു. തന്റെ കുടുംബത്തിന് പഞ്ചസാര ഫാക്ടറികളുണ്ടെന്നത് വസ്തുതയാണെങ്കിലും, ആ കമ്പനികളൊന്നും തന്നെ നിലനിൽപിനായി എഥനോൾ ഉൽപാദനത്തെ ആശ്രയിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്ത് ഇ20 ഇന്ധന വിതരണം നിർബന്ധമാക്കിയ സാഹചര്യത്തിൽ ഉയർന്നുവരുന്ന വിമർശനങ്ങളെ അതീവ ഗൗരവത്തോടെയാണ് കേന്ദ്രസർക്കാർ കാണുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

