വയനാട് ജില്ലയിലെ പ്രകൃതി ദുരന്തത്തിൽ ഇരകളായ വിദ്യാർഥികൾക്ക് ആശ്വാസമേകാൻ പുതിയ വിദ്യാഭ്യാസ പദ്ധതിയുമായി മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ. എം.ജി.എം.
ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസും ഫൗണ്ടേഷനും സംയുക്തമായി ആവിഷ്കരിച്ച ‘വിദ്യാമൃതം-6’ പദ്ധതി പ്രതിപക്ഷ നേതാവ് വി. ഡി.
സതീശൻ ഉദ്ഘാടനം ചെയ്തു. ദുരന്തബാധിതരായ വിദ്യാർഥികൾക്ക് ഹോസ്റ്റൽ ചെലവുകൾ അടക്കമുള്ള സൗജന്യ വിദ്യാഭ്യാസ സൗകര്യങ്ങൾ ഈ പദ്ധതിയിലൂടെ ലഭ്യമാക്കും.
ഇതിൽ പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് പ്രത്യേക പരിഗണന നൽകുമെന്ന് അധികൃതർ വ്യക്തമാക്കി.
ചടങ്ങിൽ സംസാരിക്കവെ, നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന സാമൂഹിക പ്രതിബദ്ധതയുള്ള ഇത്തരം പ്രവർത്തനങ്ങൾ ഏറെ മാതൃകാപരമാണെന്ന് വി. ഡി.
സതീശൻ അഭിപ്രായപ്പെട്ടു. ഉന്നത വിജയം കൈവരിച്ച സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന എസ്.എസ്.എൽ.സി, പ്ലസ് ടു വിദ്യാർഥികൾക്ക് ഉപരിപഠനത്തിനുള്ള വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഉദ്യമം ആവിഷ്കരിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

